ബിയോപിക് സിനിമകളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നെന്ന് നടൻ രൺദീപ് ഹൂഡ. സവർക്കറിനുമുമ്പ് ഞാൻ ആക്ഷൻ-റൊമാൻ്റിക് ചിത്രങ്ങളാണ് ചെയ്തതെന്ന് പ്രേക്ഷകർ മറന്നുപോയിരിക്കുന്നു. എല്ലാത്തരം സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്. വിനോദ ചിത്രങ്ങളൊരുക്കി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ് എൻ്റെ ലക്ഷ്യമെന്നും രൺദീപ് ഹൂഡ പറഞ്ഞു.ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
മാസ് മസാല സിനിമകള്‍ തനിക്ക് ധാരാളം ചെയ്യണമെന്നും എങ്കിൽ മാത്രമേ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂ എന്നും ഇ-ടൈംസിന് നൽകിയ അഭിമുഖത്തിൽ രൺദീപ് ഹൂഡ പറഞ്ഞു. എപ്പോഴും കച്ചവട സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.ഒരു പ്രത്യേക പ്രതിച്ഛായയില്‍ ഒതുങ്ങിയിരിക്കാന്‍ താല്‍പര്യമില്ല.
അതുകൊണ്ട് തന്നെ ബിയോപിക് സിനിമകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. സവര്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന സിനിമയിലാണ് രൺദീപ് അവസാനമായി അഭിനയിച്ചത്. രൺദീപ് തന്നെയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പരാജയം നടനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.