റാണാ നായിഡു രണ്ടാം സീസണ്‍: വെങ്കിയെയും റാണയെയും തല്ലാന്‍ വില്ലന്‍ ബോളിവുഡില്‍ നിന്ന്

താര നിരയില്‍ പുതിയ സര്‍പ്രൈസ് ചേര്‍ത്താണ് റാണ ദഗ്ഗുബതിയും, വെങ്കിടേഷും അഭിനയിക്കുന്ന സീരിസിന്‍റെ രണ്ടാം സീസണ്‍ എത്തുന്നത് എന്നാണ് വിവരം. 

നെറ്റ്ഫ്ലിക്സിന്‍റെ ആക്ഷന്‍ ത്രില്ലര്‍ സീരിസ് റാണാ നായിഡുവിന്‍റെ പുതിയ സീസണ്‍ വരുന്നു. രണ്ടാം സീസണിന്‍റെ ഷൂട്ടിംഗ് ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. താര നിരയില്‍ പുതിയ സര്‍പ്രൈസ് ചേര്‍ത്താണ് റാണ ദഗ്ഗുബതിയും, വെങ്കിടേഷും അഭിനയിക്കുന്ന സീരിസിന്‍റെ രണ്ടാം സീസണ്‍ എത്തുന്നത് എന്നാണ് വിവരം. 

പുതിയ സീസണിൽ റാണയ്ക്കും വെങ്കിടേഷിനും ഒപ്പം എത്തുന്നത് അർജുൻ രാംപാലാണ്. നെറ്റ്ഫ്ലിക്സിന്‍റെ ഔദ്യോഗിക എക്സ് പേജില്‍ സീസണ്‍ 2 ചിത്രീകരണം നടക്കുകയാണ് എന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. രണ്ടാം സീസണിലെ പ്രധാന വില്ലനായാണ് അര്‍ജുന്‍ രാംപാല്‍ എത്തുന്നത് എന്നാണ് സൂചന. 

2023ൽ പുറത്തിറങ്ങിയ റാണാ നായിഡുവിന്‍റെ ആദ്യ സീസണിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അമേരിക്കൻ ക്രൈം നാടകമായ റേ ഡോനോവന്‍റെ  റീമേക്കാണ് ഷോ. കരൺ അൻഷുമാനും സുപർൺ വർമ്മയും ചേർന്നാണ് ഇത് സംവിധാനം ചെയ്തത്. ലോക്കോമോട്ടീവ് ഗ്ലോബൽ ഇങ്കിന്‍റെ ബാനറിൽ സുന്ദർ ആരോൺ ഇത് നിർമ്മിച്ചത്. സുർവീൺ ചൗള, സുശാന്ത് സിംഗ്, അഭിഷേക് ബാനർജി, ആശിഷ് വിദ്യാർത്ഥി എന്നിവരും ഷോയിൽ അഭിനയിച്ചിരുന്നു.

റാണ നായിഡു ഒന്നാം സീസണില്‍ 10 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്.  അതിൽ റാണ അഭിനയിച്ച റാണ നായിഡു എന്ന ക്യാരക്ടര്‍ വന്‍കിടക്കാരുടെ പുലിവാലുകള്‍ ഒതുക്കുന്ന ‘കോണ്‍ട്രാക്റ്റ് ഫിക്സറായാണ്’ എത്തിയത്. വെങ്കിടേഷ് റാണയുടെ പിതാവായ നാഗ നായിഡുവായി എത്തി. റാണയും നാഗയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് സീരീസിന്‍റെ കഥ വളര്‍ന്നത്.  

തെലുങ്കും ഹിന്ദിയും ഉൾപ്പെടെ ഒന്നിലധികം ഭാഷകളിലാണ് ഷോ റിലീസ് ചെയ്തതിരുന്നു. വന്‍ ആക്ഷനും വയലന്‍സും നിറഞ്ഞ ഷോ വെങ്കിടേഷിന്‍റെ വ്യത്യസ്തമായ വേഷത്താലാണ് ഏറെ ശ്രദ്ധ നേടിയത്. 

  • Related Posts

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
    • August 14, 2026

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

    Continue reading
    സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം
    • August 12, 2026

    സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards…

    Continue reading

    You Missed

    തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

    തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

    കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

    കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

    എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

    സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

    സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്