പ്രീമിയം ഫ്ലാഗ്ഷിപ്പ് ബി.എം.ഡബ്ല്യു കാര്‍ വാങ്ങി നവ്യ നായര്‍: 

നവ്യ നായര്‍ പുതിയ വാഹനം വാങ്ങിയത്. ഇതിന്‍റെ ചിത്രങ്ങള്‍ നടി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. 

ബി.എം.ഡബ്ല്യുവിന്റെ  എസ്.യു.വി മോഡലായ എക്‌സ്7 എസ്.യു.വി. സ്വന്തമാക്കി നവ്യ നായര്‍. കൊച്ചിയിലെ ബി.എം.ഡബ്ല്യു. വിതരണക്കാരായ വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നവ്യ നായര്‍ പുതിയ വാഹനം വാങ്ങിയത്. ഇതിന്‍റെ ചിത്രങ്ങള്‍ നടി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. 

എകദേശം 1.30 കോടി രൂപയാണ് ഈ വാഹനത്തിന്‍റെ എക്സ് ഷോറൂം വില വരുന്നത്. ബി.എം.ഡബ്ല്യു. എക്‌സ്7 എസ്.യു.വിയുടെ പെട്രോള്‍ പതിപ്പായ എക്‌സ്‌ഡ്രൈവ് 40ഐ സ്‌പോട്ടാണ് നവ്യ സ്വന്തമാക്കിയിരിക്കുന്നത്. 
ഇന്ത്യയിലെ ബി.എം.ഡബ്ല്യു. വാഹനശ്രേണിയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ്7 പ്രീമിയം ലുക്കിലും ആഡംബര ഫീച്ചറുകളുമായാണ് വിപണിയില്‍ എത്തിയത്. 

മുന്‍പ് ജയിലര്‍ സിനിമ വന്‍ ഹിറ്റായപ്പോള്‍ നിര്‍മ്മാതാക്കള്‍ രജനികാന്തിന് സമ്മാനിച്ചതും ബി.എം.ഡബ്ല്യുവിന്റെ  എസ്.യു.വി ഫ്ലാഗ്ഷിപ്പ് മോഡലായ എക്സ് 7 ആയിരുന്നു. 

ബി.എം.ഡബ്ല്യു സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്‍, 21 ഇഞ്ച് അലോയി വീല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, പനോരമിക് ത്രീ പാര്‍ട്ട് ഗ്ലാസ് റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, ഹൈ-ഫൈ ലൗഡ് സ്പീക്കര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് എക്‌സ്7 എസ്.യു.വിയുടെ പ്രധാന പ്രത്യേകതകള്‍. 

മലയാളത്തിന്റെ പ്രിയ ​നടിയാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ നവ്യ മലയാളികൾക്ക് ഇന്നും ബാലാമണിയാണ്. ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷ​കരെ ത്രസിപ്പിച്ച നവ്യ സോഷ്യല്‍ മീഡിയയിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. 

Related Posts

‘ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ, ഒരു കോളിന് അപ്പുറം എന്റെ സഹോദരനാണ് ഷാഫി സാർ ’; സുരാജ് വെഞ്ഞാറമൂട്
  • January 28, 2025

സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ സുരാജ് വെഞ്ഞാറാമൂട്. എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ്…

Continue reading
ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് പോസ്റ്റർ കണ്ടാലറിയാം’; ‘എമ്പുരാനെ’ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
  • January 28, 2025

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. നാളെ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത്…

Continue reading

You Missed

പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

മയാമി ബീച്ചിലെത്തിയ 2 ഇസ്രായേൽ ടൂറിസ്റ്റുകളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; ജൂത വംശജൻ അറസ്റ്റിൽ

മയാമി ബീച്ചിലെത്തിയ 2 ഇസ്രായേൽ ടൂറിസ്റ്റുകളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; ജൂത വംശജൻ അറസ്റ്റിൽ

ഒടുവിൽ മാർച്ച് 7 മുതൽ ‘രേഖാചിത്രം’ ഒടിടിയിലേക്ക്

ഒടുവിൽ മാർച്ച് 7 മുതൽ ‘രേഖാചിത്രം’ ഒടിടിയിലേക്ക്