മണിച്ചിത്രത്താഴ് റി റിലീസ്; പ്രീമിയറിന് തമിഴകത്തു നിന്നും പ്രശംസാപ്രവാഹം

ഓഗസ്റ്റ് പതിനേഴിനാണ് മണിച്ചിത്രത്താഴ് ഫോര്‍ കെ പതിപ്പ് പ്രദർശനത്തിനെത്തുന്നത്.

ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ 
മണിച്ചിത്രത്താഴിൻ്റെ ഫോർകെ പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസ. പുതിയ പതിപ്പിൻ്റെ പ്രീമിയർ ഷോ ജൂലൈ ഇരുപത്തിയൊമ്പതിന് ചെന്നൈയിൽ നടത്തിയിരുന്നു. തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികൾ കാണാൻ എത്തുകയും ചെയ്തിരുന്നു. ഷോ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് ചലച്ചിത്ര പ്രവർത്തകർ പ്രകടിപ്പിച്ചത്.

പ്രീമിയറിന് ശേഷം നടന്ന പ്രസ് മീറ്റിൽ നടി ശോഭന പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. റീ റിലീസ് സമയത്തും തനിക്കൊരു ദുഖമുണ്ടെന്ന് ശോഭന പറയുന്നു. “ഇതെല്ലാം നടക്കുന്നുണ്ടെങ്കിലും എനിക്ക് മനസിൽ സങ്കടമാണ്. എല്ലാവരും സന്തോഷത്തിലാണ്. സിനിമ ഭം​ഗിയായിട്ടുണ്ട്. പക്ഷെ അതിൽ അഭിനയിച്ച പകുതി ആർട്ടിസ്റ്റും മരിച്ചു. ഞങ്ങൾ വളരെ ചെറുപ്പത്തിൽ സിനിമയിലേക്ക് വന്നവരാണ്. കോളേജ് കാലം പോലെ. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസാണ്. ഇവരെല്ലാമായിരുന്നു എന്റെ കോളേജ് മേറ്റ്സും പ്രൊഫസർമാരും.അവരെ കണ്ടാണ് വർക്ക് ചെയ്തത്. അവരിൽ നിന്നാണ് അറിവ് ലഭിച്ചത്. അവർ ഇന്ന് ജീവനോടെയില്ലെന്ന വിഷമം തനിക്കുണ്ടെന്നും ശോഭന വ്യക്തമാക്കി. മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്ക് താൻ കണ്ടിട്ടില്ലെന്നും ശോഭന വ്യക്തമാക്കി. ഹിന്ദി റീമേക്ക് ഭൂൽ ഭുലയ്യ കണ്ടിട്ടുണ്ടെ”ന്നും ശോഭന പറഞ്ഞു. 

ഓഗസ്റ്റ് പതിനേഴിനാണ് മണിച്ചിത്രത്താഴ് ഫോര്‍ കെ പതിപ്പ് പ്രദർശനത്തിനെത്തുന്നത്. അന്നുതന്നെ തമിഴ്നാട്ടിലും ഈ ചിത്രം റിലീസ് ചെയ്യുമെന്ന് അപ്പച്ചൻ പറഞ്ഞു. സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്. പി ആർ ഒ വാഴൂർ ജോസ്.

1993ൽ ഫാസിലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം