തമിഴിലെ ഈ വര്‍ഷത്തെ വന്‍ ഹിറ്റിലേക്ക്: മസ്റ്റ് വാച്ച് ‘രായന്’ പ്രശംസയുമായി അപ്രതീക്ഷിതമായി സൂപ്പര്‍താരം

അതേ സമയം വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് ധനുഷ് ചിത്രം രായൻ. ധനുഷ് നായകനായ രായൻ മൂന്ന് ദിവസത്തിനുള്ളില്‍ നിര്‍ണായ നേട്ടമുണ്ടാക്കിയിരിക്കുകയാണ്.

ധനുഷ് ചിത്ര ‘രായനെ’പ്രശംസിച്ച് തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു. അടുത്തിടെ രായന്‍ കാണുകയുണ്ടായെന്നും ചിത്രം മികച്ച രീതിയിൽ സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അഭിനന്ദിച്ചു . നിർബന്ധമായും കാണേണ്ട ചിത്രം എന്നാണ് മാഹേഷ് ബാബു ചിത്രത്തെ വിശേഷിപ്പിച്ചത്. ചിത്രത്തിലെ മുഴുവൻ അഭിനേതാക്കളെയും അഭിനന്ദിച്ച മഹേഷ് ബാബു ചിത്രത്തിന്‍റെ സംഗീതസംവിധായകൻ എആർ റഹ്മാനെ പ്രശംസിക്കുകയും അദ്ദേഹത്തിന്‍റെ ചിത്രത്തിലെ സംഗീതം ‘ഇലക്ട്രിഫെയിംഗ്’ എന്ന് വിളിക്കുകയും ചെയ്തു.  ജൂലൈ 29 ന് മഹേഷ് ബാബു തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ചിത്രം കാണുകയും ടീമിനെ അഭിനന്ദിക്കുകയും ചെയ്തത്.

അതേ സമയം വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് ധനുഷ് ചിത്രം രായൻ. ധനുഷ് നായകനായ രായൻ മൂന്ന് ദിവസത്തിനുള്ളില്‍ നിര്‍ണായ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. രായന്റെ കുതിപ്പില്‍ തമിഴകത്തിനും പ്രതീക്ഷകളാണ്. ഇതിനകം ആഗോളതലത്തില്‍ രായൻ 70 കോടി ക്ലബിലെത്തി എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍.

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷ് തന്നെയാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം