അവസാന അപ്‌ഡേറ്റ് അനുസരിച്ച് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഇന്ത്യൻ 2 വെറും 81 കോടി മാത്രമാണ് നേടിയത്. ചിത്രത്തിന്‍റെ ഗ്രോസ് 95.58 കോടിയാണ്.
കമൽഹാസൻ്റെ ഇന്ത്യൻ 2 ആരാധകരെയും സിനിമാപ്രേമികളെയും നിരാശപ്പെടുത്തിയിരുന്നു. ഷങ്കറിൻ്റെ ഈ ചിത്രം റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പിനോട് ഒരുതരത്തിലും നീതി പുലര്‍ത്തിയില്ലെന്നാണ് പൊതുവില്‍ വിലയിരുത്തല്‍. ഇന്ത്യന്‍ 2 തമിഴ് സിനിമയിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. അതേ സമയം ഇന്ത്യന്‍ 2വിന്‍റെ പോസ്റ്റ്-തിയറ്റർ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.
അവസാന അപ്‌ഡേറ്റ് അനുസരിച്ച് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഇന്ത്യൻ 2 വെറും 81 കോടി മാത്രമാണ് നേടിയത്. ചിത്രത്തിന്‍റെ ഗ്രോസ് 95.58 കോടിയാണ്. വിദേശത്ത് ഇതുവരെ 51 കോടി ഗ്രോസ് ഇന്ത്യന്‍ 2 ആണ് നേടിയത്. ഇന്ത്യൻ, ഓവർസീസ് ഗ്രോസ് സംയോജിപ്പിച്ച്, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ 146.58 കോടി ഗ്രോസ് ആണ് ചിത്രം നേടിയത്. പ്രേക്ഷകരിൽ നിന്നുള്ള മോശം സ്വീകരണത്തിന് ശേഷം ചിത്രത്തിന്‍റെ സ്ക്രീനുകള്‍ കുത്തനെ കുറഞ്ഞിരുന്നു.
250 കോടിയുടെ ബജറ്റിലാണ് ചിത്രം എടുത്തത് എന്നാണ് വിവരം 81 കോടിയുടെ ആഭ്യന്തര കളക്ഷൻ നിരാശാജനകമാണ് എന്ന് തന്നെയാണ് വിലയിരുത്തല്‍. ഇപ്പോൾ ഇന്ത്യന്‍ 2വിന്‍റെ മോശം പ്രകടനം കണക്കിലെടുത്ത് ചിത്രത്തിന്‍റെ നിർമ്മാതാക്കളുമായുള്ള ഒടിടി കരാറില്‍ പുനര്‍ ആലോചന വേണം എന്ന നിലപാടിലാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്.
ട്രാക്ക് ടോളിവുഡിൻ്റെ റിപ്പോർട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യൻ 2 ൻ്റെ സ്ട്രീമിംഗ് അവകാശം 120 കോടിക്കാണ് റിലീസിന് മുന്‍പ് സ്വന്തമാക്കിയത്. തിയേറ്റർ റിലീസിന് മുമ്പ് തുക നൽകി. ഇപ്പോൾ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായപ്പോള്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നെറ്റ്ഫ്ലിക്സ് 120 കോടിയുടെ ഇടപാടിന് അത് സമ്മതിക്കുന്നില്ല. പകുതി പണം തിരിച്ചുതരാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.
ഈയിടെയായി ബോക്‌സോഫീസിലെ സിനിമകളുടെ പ്രകടനത്തിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ അന്തിമ ഡീൽ തുക തീരുമാനിക്കുന്നത്. അതിനാൽ, ഇന്ത്യൻ 2 ൻ്റെ കാര്യത്തിൽ നെറ്റ്ഫ്ലിക്സും നിർമ്മാതാക്കളും തമ്മിൽ ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ഇന്ത്യന്‍ 2 ഒടിടി പ്രീമിയര്‍ നീണ്ടേക്കും എന്നാണ് വിവരം.