ഐഎംഡിബിയുടെ 2024ലെ പട്ടികയില്‍ ആദ്യ 10ല്‍ മൂന്ന് എണ്ണം മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍ ആണ്.
മലയാളത്തിന് മികച്ചതായിരുന്നു 2024. ഒട്ടേറെ ഹിറ്റുകളാണ് മലയാളത്തില്‍ പുതിയ വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. വെറും ഹിറ്റുകളല്ല നിരവധി 100 കോടി ക്ലബുകളും ഉണ്ടായി. ഐംഡിബിയുടെ പട്ടികയിലും 2024ല്‍ മലയാള സിനിമകള്‍ മുന്നില്‍ ഇടംനേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
തെലുങ്കിന്റെ കല്‍ക്കി 2898 എഡിയാണ് സിനിമകളുടെ പട്ടികയില്‍ 2024ല്‍ ഒന്നാമത് എത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ കല്‍ക്കി ആകെ 1000 കോടി ക്ലബിലെത്തി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രഭാസ് നിറഞ്ഞാടിയ ഒരു ഹിറ്റ് ചിത്രമായ കല്‍ക്കി രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സംവിധാനം നിര്‍വഹിച്ചത് നാഗ് അശ്വിനാണ്.
ഐഎംഡിബിയുടെ പട്ടികയില്‍ മലയാളത്തിന്റെ ഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‍സുമുണ്ട്. ബോളിവുഡിനെ പിന്നിലാക്കിയ മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമകളില്‍ രണ്ടാമതെത്തി. സംവിധാനം നിര്‍വഹിച്ചത് ചിദംബരമാണ്. ആഗോളതലത്തില്‍ മലയാളത്തില്‍ നിന്ന് കൂടുതല്‍ കളക്ഷൻ നേടിയ മഞ്ഞുമ്മല്‍ ബോയ്‍സ് 200 കോടി ക്ലബിലുമെത്തിയിരുന്നു.
മൂന്നാം സ്ഥാനത്ത് ഹൃത്വിക് റോഷൻ ചിത്രം ഫൈറ്ററാണ്. നാലാമത് തെലുങ്കില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ചിത്രം ഹനുമാൻ ഇടംനേടി. അത്ഭുതപ്പെടുത്തുന്ന വിജയം നേടിയ ഒരു ചിത്രമാണ് ഹനുമാൻ. തൊട്ടുപിന്നില്‍ അജയ് ദേവ്‍ഗണിന്റെ ശെയ്‍ത്താനാണ്. ബോളിവുഡിന് നിരാശ തോന്നാത്ത പ്രാതിനിധ്യം സിനിമകളുടെ പട്ടികയില്‍ ഉണ്ട്. ആറാമത് എത്തിയിരിക്കുന്നത് ലാപതാ ലേഡീസാണ്. ഏഴാമത് ആര്‍ട്ടിക്കിള്‍ 270ഉം ഐംഡിബിയുടെ സിനിമാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
എട്ടാമത് മലയാളത്തിന്റെ സര്‍പ്രൈസ് ഹിറ്റ് ചിത്രമായ പ്രേമലുവാണ്. ഒമ്പതാമത് ഫഹദിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ആവേശവും ഇടംനേടിയപ്പോള്‍ മലയാളത്തിന് അഭിമാനിക്കാനായി. പത്താം സ്ഥാനത്ത് എത്തിയിരിക്കുന്നത് മുഞ്ജ്യയാണ്. ഐഎംഡിബിയുടെ പട്ടികയില്‍ ഇന്ത്യയിലെ പോപ്പുലര്‍ സിനിമകളില്‍ മൂന്നെണ്ണം മലയാളത്തിന്റേതാണ് എന്നതാണ് പ്രത്യേകത.