വിദ്യാസാ​ഗറിന്‍റെ മാന്ത്രിക സം​ഗീതം; ദേവദൂതനിലെ ‘എന്തരോ മഹാനുഭാവുലു’ വീണ്ടും

ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനം ചിത്രത്തിനുവേണ്ടി വേറിട്ട രീതിയില്‍ ചിട്ടപ്പെടുത്തുകയായിരുന്നു വിദ്യാസാഗര്‍

വേറിട്ട പ്രമേയവും അവതരണവും കൊണ്ട് മാത്രമല്ല, സംഗീതം കൊണ്ടും പ്രത്യേകതയുള്ള ചിത്രമായിരുന്നു ദേവദൂതന്‍. വിദ്യാസാഗറിന്‍റെ ഏറ്റവും മികച്ച കോമ്പോസിഷനുകളിലൊന്നാണ് ചിത്രത്തിലേത്. 24 വര്‍ഷങ്ങള്‍ക്കിപ്പുറം കേള്‍ക്കുമ്പോഴും ചിത്രത്തിലെ പാട്ടുകള്‍ക്ക് പഴമ തോന്നുന്നില്ല എന്നതാണ് അതിന്‍റെ പ്രത്യേകത. ഇപ്പോഴിതാ റീ റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

എന്തരോ മഹാനുഭാവലൂ എന്ന് ആരംഭിക്കുന്ന പ്രശസ്ത ഗാനത്തിന്‍റെ റീമാസ്റ്റേര്‍ഡ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനം ചിത്രത്തിനുവേണ്ടി വേറിട്ട രീതിയില്‍ ചിട്ടപ്പെടുത്തുകയായിരുന്നു വിദ്യാസാഗര്‍. രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ദേവദൂതന്‍ മിസ്റ്ററി ഹൊറര്‍ വിഭാഗത്തില്‍ പെട്ട ഒന്നാണ്. സംഗീത സംവിധായകന്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാല്‍ എത്തിയ ചിത്രം സംഗീതത്തിന് അതീവ പ്രാധാന്യമുള്ള ഒന്നുമായിരുന്നു. ചിത്രത്തിലെ പാട്ടുകളൊക്കെ ഹിറ്റുകളായിരുന്നു. സന്തോഷ് തുണ്ടിയില്‍ ആയിരുന്നു ഛായാഗ്രാഹകന്‍. സിബി മലയിലിന്‍റെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു ദേവദൂതന്‍. വലിയ പരിശ്രമമാണ് ഈ ചിത്രത്തിനുവേണ്ടി അദ്ദേഹം നടത്തിയത്. 2000 ഡിസംബര്‍ 22 ന് ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

എന്നാല്‍ വേറിട്ട കഥയും അവതരണവുമായി എത്തിയ ഈ ചിത്രത്തിന് പ്രേക്ഷകരില്‍ സ്വീകാര്യത സൃഷ്ടിക്കാന്‍ സാധിച്ചില്ല. ദേവദൂതന്‍റെ പരാജയം തനിക്ക് അക്കാലത്ത് വലിയ മാനസിക പ്രയാസം ഉണ്ടാക്കിയെന്ന് സിബി മലയില്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അതേസമയം പില്‍ക്കാലത്ത് ടെലിവിഷനില്‍ പലപ്പോഴും സംപ്രേഷണം ചെയ്യപ്പെടാറുള്ള ദേവദൂതന്‍ പുതുതലമുറ സിനിമാപ്രേമികളുടെ ചര്‍ച്ചകളില്‍ ഇടംപിടിക്കാറുണ്ട്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. ജൂലൈ 26 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

  • Related Posts

    ഭ്രമയുഗം ഉൾപ്പെടെ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും; IFFK നാളെ കൊടിയിറങ്ങും
    • December 19, 2024

    കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും. ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും. മമ്മൂട്ടി ചിത്രം ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. തലസ്ഥാനനഗരിയിൽ നടക്കുന്ന സിനിമയുടെ ഉത്സവത്തിന് കൊടിയിറങ്ങാൻ ഇനി ഒരു നാൾ കൂടി മാത്രം. രാഹുൽ…

    Continue reading
    സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
    • December 2, 2024

    നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

    Continue reading

    You Missed

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്