കേരളത്തില്‍ ‘ലിയോ’യെ മറികടക്കുമോ ‘ഗോട്ട്’? വിജയ് ചിത്രത്തിന്‍റെ റൈറ്റ്സ് വില്‍പ്പനയായി

വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധാനം

മറു ഭാഷാ ചിത്രങ്ങളുടെയും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ന് കേരളം. വിശേഷിച്ച് തമിഴ് ചിത്രങ്ങളുടേത്. വിജയ്, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി മുന്‍നിര കോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്ന് വന്‍ കളക്ഷനാണ് നേടിയിട്ടുള്ളത്. ഇപ്പോഴിതാ വിജയ്‍യുടെ വരാനിരിക്കുന്ന ചിത്രം ദി ഗ്രേറ്റ്സ്റ്റ് ഓഫ് ഓള്‍ ടൈമിന്‍റെ (ഗോട്ട്) കേരളത്തിലെ വിതരണാവകാശത്തിന്‍റെ വില്‍പ്പന നടന്നിരിക്കുകയാണ്. പ്രമുഖ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് ആണ് ഗോട്ടിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.

നേരത്തെ വിജയ് ചിത്രം ലിയോ, രജനി ചിത്രം ജയിലര്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ കേരളത്തില്‍ വിതരണം ചെയ്തത് ഗോകുലം ആയിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നിലവില്‍ ലിയോയുടെ പേരിലാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമാവാന്‍ സാധ്യതയുള്ള ഗോട്ട് പോസിറ്റീവ് അഭിപ്രായം നേടിയാല്‍ ലിയോയുടെ കളക്ഷനെ മറികടക്കാന്‍ സാധ്യതയുണ്ട്.

വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധാനം. വിജയ്‍യും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷ ഇതിനകം നേടിയിട്ടുള്ള ചിത്രവുമാണ് ഇത്. വിജയ്‍യുടെ കരിയറിലെ 68-ാമത്തെ ചിത്രമാണ് ഗോട്ട്. മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്.  ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ വന്‍ തുകയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തമിഴ് ഒറിജിനലിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ഒരു കരാര്‍ പ്രകാരവും ഹിന്ദി പതിപ്പ് മാത്രം മറ്റൊരു കരാര്‍ പ്രകാരവുമാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Related Posts

പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
  • December 10, 2025

കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

Continue reading
സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
  • December 4, 2025

സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

Continue reading

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി