തുറന്നടിച്ച് വീണ്ടും രാധിക ശരത്കുമാർ, ‘തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി’

രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക പറഞ്ഞു.

ചെന്നൈ: സിനിമാ മേഖലയിലുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നടിച്ച് വീണ്ടും രാധിക ശരത്കുമാർ. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാർ വെളിപ്പെടുത്തി. ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് പ്രതികരണം. യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്‍റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാൻ ആ നടനോട് കയർത്തു. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേർത്തു. 

ഇപ്പോൾ പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വർഷങ്ങൾക്ക് മുൻപ് ലൈംഗികാതിക്രമ ശ്രമുണ്ടായെന്നാണ് രാധികയുടെ തുറന്നുപറച്ചിൽ. മലയാള സിനിമാ മേഖലയിലാണ് പ്രശ്നങ്ങളുളളതെന്നും കോളിവുഡിൽ എല്ലാം ഭദ്രമാണെന്നും തമിഴ് സിനിമയിലെ പുരുഷ താരങ്ങൾ അവകാശപ്പെടുമ്പോഴാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലെന്നതാണ് ശ്രദ്ധേയം.

മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്,നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും സെറ്റില്‍ പുരുഷന്‍മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ചിരിക്കുന്നുവെന്നും നടുക്കത്തോടെയാണ് കഴിഞ്ഞ ദിവസം രാധികാ ശരത്  കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്.

സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ
കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വലിയ നടുക്കത്തോടെ ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ  ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.സംഭവത്തില്‍ കേസെടുക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ ശേഷമുണ്ടാകും. കാരവാനിലെ ഒളിക്യാമറയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിന് തൊട്ടു പിന്നാലെ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചെന്നും രാധിക പറഞ്ഞു.

  • Related Posts

    ‘ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ, ഒരു കോളിന് അപ്പുറം എന്റെ സഹോദരനാണ് ഷാഫി സാർ ’; സുരാജ് വെഞ്ഞാറമൂട്
    • January 28, 2025

    സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ സുരാജ് വെഞ്ഞാറാമൂട്. എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ്…

    Continue reading
    ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് പോസ്റ്റർ കണ്ടാലറിയാം’; ‘എമ്പുരാനെ’ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
    • January 28, 2025

    പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. നാളെ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത്…

    Continue reading

    You Missed

    അയോധ്യ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു

    അയോധ്യ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു

    പാതിവില തട്ടിപ്പ്; പറവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരുടെ നീണ്ട ക്യൂ

    പാതിവില തട്ടിപ്പ്; പറവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരുടെ നീണ്ട ക്യൂ

    തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

    തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

    ഡൽഹിയിലെ തോൽവിക്ക് കാരണം ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ്; പി.കെ കുഞ്ഞാലിക്കുട്ടി

    ഡൽഹിയിലെ തോൽവിക്ക് കാരണം ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ്; പി.കെ കുഞ്ഞാലിക്കുട്ടി

    ‘രാവണൻ്റെ അഹങ്കാരത്തിന് നിലനിൽപ്പില്ല, അന്തിമവിജയം ധർമത്തിന്, കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലി’: പോസ്റ്റുമായി സ്വാതി മാലിവാൾ

    ‘രാവണൻ്റെ അഹങ്കാരത്തിന് നിലനിൽപ്പില്ല, അന്തിമവിജയം ധർമത്തിന്, കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലി’: പോസ്റ്റുമായി സ്വാതി മാലിവാൾ

    ഡല്‍ഹി വോട്ടെണ്ണൽ ബൂത്തിന് പുറത്ത് ‘മിനി കെജ്‌രിവാള്‍’; താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍

    ഡല്‍ഹി വോട്ടെണ്ണൽ ബൂത്തിന് പുറത്ത് ‘മിനി കെജ്‌രിവാള്‍’; താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍