റിലീസില്‍ മാറ്റമില്ല, ആമിര്‍ ഖാൻ ചിത്രത്തിന്റെ അപ്‍ഡേറ്റും പുറത്ത്

ആമിര്‍ ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും പുറത്ത്.

ആമിര്‍ ഖാൻ നായകനായി വരുന്ന ചിത്രം സിത്താരെ സമീൻ പര്‍ പ്രതീക്ഷയുള്ളതാണ്. പ്രതീക്ഷയേറെയുള്ള സിത്താരെ സമീൻ പാര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആമിറിന്റെ സിത്താരെ സമീൻ പര്‍ സിനിമ ക്രിസ്‍മസ് റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.

താരെ സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. തിരക്കഥ എഴുതിയത് അമോല്‍ ഗുപ്‍തയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സേതുവായിരുന്നു. ദര്‍ശീല്‍ സഫാരി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ആമിര്‍ ഖാൻ നിര്‍ണായക വേഷത്തിലും നിര്‍മാതാവുമായും ഭാഗമായപ്പോള്‍ രണ്ടാം ഭാഗം സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍ എസ് പ്രസന്നയാണ്.

ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രം വൻ പരാജയമായതില്‍ അടുത്തിടെ ആമിര്‍ ഖൻ പ്രതികരിച്ചിരുന്നു. അദ്വൈത്, കരീന എന്നിവരൊക്കെ ആ സിനിമയ്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ചെങ്കിലും പക്ഷേ അത് നല്ലതായി വന്നില്ലെന്നും മറ്റൊരു കാര്യം പഠിച്ചു എന്നുമായിരുന്നു ആമിര്‍ ഖാൻ പ്രതികരിച്ചിരുന്നു. എനിക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയുടെ വിവിധ ഘട്ടത്തില്‍ സംഭവിച്ചു. ദൈവത്തിന് നന്ദി, ഞാൻ ഒരു സിനിമയില്‍ മാത്രമല്ലേ ആ തെറ്റുകള്‍ ചെയ്‍തിട്ടുള്ളൂ എന്നുമായിരുന്നു ആമിര്‍ ഖാൻ വ്യക്തമാക്കിയത്.

ടോം ഹാങ്ക്‍സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

Related Posts

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • December 2, 2024

നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

Continue reading
വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്
  • December 2, 2024

നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ ആദ്യ ഇന്ത്യന്‍ സിനിമ റിലീസ് ആയി. തമിഴ് ചിത്രം മഹാരാജയാണ് ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ദിവസം കൊണ്ട്…

Continue reading

You Missed

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ

ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും;1 കോടി വരെ പിഴയും യാത്രാ വിലക്കും

ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും;1 കോടി വരെ പിഴയും യാത്രാ വിലക്കും

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: കോഴിക്കോടിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് സെമിയില്‍

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: കോഴിക്കോടിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് സെമിയില്‍

ഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി

ഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി

ബുദ്ധിമുട്ട് നേരിടുന്ന നിരവധി നിര്‍മാതാക്കളുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട്, പോരാട്ടം തുടരും: സാന്ദ്ര തോമസ്

ബുദ്ധിമുട്ട് നേരിടുന്ന നിരവധി നിര്‍മാതാക്കളുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട്, പോരാട്ടം തുടരും: സാന്ദ്ര തോമസ്