കാർത്തിക് ആര്യൻ ആണ് മികച്ച നടൻ.
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024 അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളികളുടെ പ്രിയ തരങ്ങളായ പാർവതി തിരുവോത്തും നിമിഷ സജയനും അവാർഡുകൾ ലഭിച്ചു. ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിന് പാർവതി തിരുവോത്ത് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച സീരിസിലെ നടിക്കുള്ള അവാർഡ് നിമിഷയും സ്വന്തമാക്കി. പോച്ചർ എന്ന സീരിസിലൂടെയാണ് നിമിഷ അവാർഡിന് അർഹയായത്.
വിക്രാന്ത് മാസെ നായകനായി എത്തി രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ട്വൽത്ത് ഫെയിൽ ആണ് മികച്ച ചിത്രമായ തെരഞ്ഞെടുക്കപ്പെട്ടത്. കാർത്തിക് ആര്യൻ ആണ് മികച്ച നടൻ. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് നടൻ പുരസ്കാരത്തിന് അർഹനായത്.
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024 അവാർഡുകൾ ഇങ്ങനെ
മികച്ച നടൻ: കാർത്തിക് ആര്യൻ(ചന്തു ചാമ്പ്യൻ)
മികച്ച നടി: പാർവതി തിരുവോത്ത് (ഉള്ളൊഴുക്ക്)
മികച്ച ചിത്രം: ട്വൽത്ത് ഷെയിൽ
മികച്ച സംവിധായകൻ: കബീർ ഖാൻ(ചന്തു ചാമ്പ്യൻ), നിതിലൻ സ്വാമിനാഥൻ(മഹാരാജ)
മികച്ച പെർഫോമർ ക്രിട്ടിക്സ് ചോയ്സ്: വിക്രാന്ത് മാസെ (ട്വൽത്ത് ഫെയിൽ)
അംബാസിഡർ ഫോർ ഇന്ത്യൻ ആർട് ആന്റ് കൾച്ചർ: രാം ചരൺ
മികച്ച ചിത്രം- ക്രിട്ടിക്സ് ചോയ്സ്: Laapataa Ladies
മികച്ച സീരീസ്: കൊഹ്റ
ഇക്വാലിറ്റി ഇൻ സിനിമ: ഡങ്കി
Best Film from the Subcontinent: ദ റെഡ് സ്യൂട്ട്കേസ്
പീപ്പിൾ ചോയ്സ്: റോക്കി ഔർ റാണി കി പ്രേം കഹാനി
എക്സലൻസ് ഇൻ സിനിമ: എ ആർ റഹ്മാൻ
ബ്രേക്ക് ഔട്ട് ഫിലിം ഓഫ് ദി ഇയർ: അമർ സിംഗ് ചംകില
ഡിസ്ട്രപ്‌റ്റർ ഓഫ് ദി ഇയർ: ആദർശ് ഗൗരവ്
Diversity Champion: രസിക ദുഗൽ
മികച്ച നടി(സീരീസ്): നിമിഷ സജയൻ(പോച്ചർ)
മികച്ച നടൻ(സീരീസ്): അർജുൻ മാത്തൂർ(മെയ്ഡ് ഇൻ ഹെവൻ സീസൺ 2)
മികച്ച സംവിധായകൻ ക്രിട്ടിക്‌സ് ചോയ്‌സ്: ഡൊമിനിക് സാങ്മ
മികച്ച ഷോർട്ട് ഫിലിം: ദി വെജിമൈറ്റ് സാൻഡ്‌വിച്ച് (റോബി ഫാറ്റ്)
ഷോർട്ട് ഫിലിം പ്രത്യേക പരാമർശം: സന്ദീപ് രാജ് (എക്കോ)