‘മിസ്റ്റര്‍ എക്സു’മായി മഞ്‍ജു വാര്യര്‍, ഫോട്ടോ പുറത്ത്

മഞ്‍ജു വാര്യര്‍ വീണ്ടും തമിഴിലെത്തുകയാണ്.

മഞ്‍ജു വാര്യര്‍ വീണ്ടും തമിഴിലെത്തുന്ന ചിത്രമാണ് മിസ്റ്റര്‍ എക്സ്. ‘എഫ്ഐആര്‍’ ഒരുക്കിയ മനു ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക. ഗൗതം കാര്‍ത്തിക്കും വേഷമിടുന്ന തമിഴ് ചിത്രം മിസ്റ്റര്‍ എക്സിലെ മഞ്‍ജു വാര്യരുടെ ഫോട്ടോകള്‍ പുറത്തുവിട്ടു.

ശരത് കുമാറും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ആര്യക്കും ഗൗതം കാര്‍ത്തിക്കിനും ഒപ്പമുണ്ടാകും. അതുല്യ രവിയും റെയ്‍സ വില്‍സണും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുള്‍ വിൻസെന്റാണ്. ധിബു നിനാൻ തോമസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

‘അസുരൻ’ എന്ന ഹിറ്റ് തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയ മഞ്‍ജു വാര്യര്‍ അന്നാട്ടിലെ അരങ്ങേറ്റം ഗംഭീരമാക്കിയെന്നായിരുന്നു പ്രേക്ഷകാഭിപ്രായം. മഞ്‍ജു വാര്യരുടേതായി ഒടുവിലെത്തിയ തമിഴ് ചിത്രം ‘തുനിവാ’ണ്. അജിത്ത് നായകനായെത്തിയ ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദാണ് തുനിവിന്റെ തിരക്കഥയുംം സംവിധാനവും നിര്‍വഹിച്ചത്.

മഞ്‍ജു വാര്യര്‍ ‘കണ്‍മണി’ എന്ന കഥാപാത്രമായിട്ടാണ് തുനിവില്‍ വേഷമിട്ടത്. മിച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ മഞ്‍ജുവിന്റേത്. നിരവ് ഷായായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. സമുദ്രക്കനി, ജോണ്‍ കൊക്കെൻ, അജയ് കുമാര്‍, വീര, ജി എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശൻ, ശങ്കര്‍, ദര്‍ശൻ, ബാല ശരണവണ്‍, ചിരാഗ് ജനി, റിതുരാജ് സിംഗ്, സിജോയ് വര്‍ഗീസ്, പവനി റെഡ്ഡി തുടങ്ങി ഒട്ടേറെ പേര്‍ വേഷമിട്ട തുനിവ്‍ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ബോണി കപൂറാണ്. വിജയ്‍യുടെ ‘വാരിസി’നൊപ്പം ആയിരുന്നു അജിത്ത് ചിത്രം ‘തുനിവും’ റിലീസ് ചെയ്‍തത്.. അജിത്ത് കുമാറിന്റെ തുനിവിലെ ജിബ്രാന്റെ സംഗീതത്തിലുള്ള ഗാനങ്ങളും വൻ ഹിറ്റായി മാറിയിരുന്നു.

Related Posts

‘ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ, ഒരു കോളിന് അപ്പുറം എന്റെ സഹോദരനാണ് ഷാഫി സാർ ’; സുരാജ് വെഞ്ഞാറമൂട്
  • January 28, 2025

സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ സുരാജ് വെഞ്ഞാറാമൂട്. എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ്…

Continue reading
ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് പോസ്റ്റർ കണ്ടാലറിയാം’; ‘എമ്പുരാനെ’ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
  • January 28, 2025

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. നാളെ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത്…

Continue reading

You Missed

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം

ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

സൂര്യയുടെ റെട്രോയിലെ ഗാനം എത്തി ; താരത്തിന്റെ തിരിച്ചു വരവെന്ന് ആരാധകർ

സൂര്യയുടെ റെട്രോയിലെ ഗാനം എത്തി ; താരത്തിന്റെ തിരിച്ചു വരവെന്ന് ആരാധകർ

സുരേഷ് കുമാറിനൊപ്പം നിൽക്കുമെന്ന് നിര്‍മ്മാതാക്കള്‍, ആന്റണിക്കൊപ്പമെന്ന് താരങ്ങള്‍; സിനിമാ പോര് രൂക്ഷം

സുരേഷ് കുമാറിനൊപ്പം നിൽക്കുമെന്ന് നിര്‍മ്മാതാക്കള്‍, ആന്റണിക്കൊപ്പമെന്ന് താരങ്ങള്‍; സിനിമാ പോര് രൂക്ഷം

‘ആന ഇടഞ്ഞത് തുടർച്ചയായ വെടികെട്ടിന്റെ ആഘാതത്തിൽ; ചട്ട ലംഘനം നടന്നു’; വനം വകുപ്പ് റിപ്പോർട്ട്

‘ആന ഇടഞ്ഞത് തുടർച്ചയായ വെടികെട്ടിന്റെ ആഘാതത്തിൽ; ചട്ട ലംഘനം നടന്നു’; വനം വകുപ്പ് റിപ്പോർട്ട്

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ