ഒടിടി റിലീസിന് മുന്‍പ് മലയാളികള്‍ക്ക് നന്ദി പറഞ്ഞ് ‘മഹാരാജ’ നിര്‍മ്മാതാവ്; ചിത്രം കേരളത്തില്‍ നിന്ന് നേടിയത്

നിതിലന്‍ സ്വാമിനാഥന്‍റെ രചനയിലും സംവിധാനത്തിലുമെത്തിയ ആക്ഷന്‍ ത്രില്ലര്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മഹാരാജ. നിതിലന്‍ സ്വാമിനാഥന്‍റെ രചനയിലും സംവിധാനത്തിലുമെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. ആദ്യദിനങ്ങളില്‍ മികച്ച അഭിപ്രായം നേടാനായ ചിത്രം ബോക്സ് ഓഫീസിലും കരുത്ത് കാട്ടി. എന്ന് മാത്രമല്ല വിജയ് സേതുപതിയുടെ കരിയറിലെ സോളോ നായകനായുള്ള ചിത്രങ്ങളില്‍ ആദ്യ 100 കോടി ചിത്രവുമായി. 

ഒരു മാസത്തോളമുള്ള തിയറ്റര്‍ റണ്ണിന് ശേഷം ചിത്രം ഇന്ന് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ഒടിടി റിലീസിന് മുന്‍പ് നിര്‍മ്മാതാക്കള്‍ മലയാളി സിനിമാപ്രേമികള്‍ക്ക് നന്ദി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ നിന്ന് 8 കോടിയില്‍ അധികമാണ് ചിത്രം നേടിയത്. നിര്‍മ്മാതാക്കളായ പാഷന്‍ സ്റ്റുഡിയോസ് അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്, ഒപ്പം മലയാളികള്‍ക്കുള്ള നന്ദിയും.

വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. രണ്ട് കാലങ്ങളിലായി നോണ്‍ ലീനിയര്‍ സ്വഭാവത്തിലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ നിതിലന്‍ സ്വാമിനാഥന്‍ കഥ പറയുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് സെല്‍വം എന്ന പ്രതിനായക കഥാപാത്രമായി എത്തുന്നത്. സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‍മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം ബി അജനീഷ് ലോക്നാഥ്. ചിത്രം നെറ്റ്ഫ്ലിക്സില്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ കാണാം.

Related Posts

‘ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ, ഒരു കോളിന് അപ്പുറം എന്റെ സഹോദരനാണ് ഷാഫി സാർ ’; സുരാജ് വെഞ്ഞാറമൂട്
  • January 28, 2025

സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ സുരാജ് വെഞ്ഞാറാമൂട്. എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ്…

Continue reading
ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് പോസ്റ്റർ കണ്ടാലറിയാം’; ‘എമ്പുരാനെ’ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
  • January 28, 2025

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. നാളെ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത്…

Continue reading

You Missed

അയോധ്യ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു

അയോധ്യ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു

പാതിവില തട്ടിപ്പ്; പറവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരുടെ നീണ്ട ക്യൂ

പാതിവില തട്ടിപ്പ്; പറവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരുടെ നീണ്ട ക്യൂ

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

ഡൽഹിയിലെ തോൽവിക്ക് കാരണം ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ്; പി.കെ കുഞ്ഞാലിക്കുട്ടി

ഡൽഹിയിലെ തോൽവിക്ക് കാരണം ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ്; പി.കെ കുഞ്ഞാലിക്കുട്ടി

‘രാവണൻ്റെ അഹങ്കാരത്തിന് നിലനിൽപ്പില്ല, അന്തിമവിജയം ധർമത്തിന്, കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലി’: പോസ്റ്റുമായി സ്വാതി മാലിവാൾ

‘രാവണൻ്റെ അഹങ്കാരത്തിന് നിലനിൽപ്പില്ല, അന്തിമവിജയം ധർമത്തിന്, കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലി’: പോസ്റ്റുമായി സ്വാതി മാലിവാൾ

ഡല്‍ഹി വോട്ടെണ്ണൽ ബൂത്തിന് പുറത്ത് ‘മിനി കെജ്‌രിവാള്‍’; താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍

ഡല്‍ഹി വോട്ടെണ്ണൽ ബൂത്തിന് പുറത്ത് ‘മിനി കെജ്‌രിവാള്‍’; താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍