തുടര്‍ ഫ്ലോപ്പുകളുടെ കടം വീട്ടാനോ? : 40 കോടിക്ക് വേണ്ടി തന്‍റെ ‘വിവാദ സ്വത്ത്’ വില്‍ക്കാന്‍ കങ്കണ !

കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജ് ഒരു പ്രൊഡക്ഷൻ ഹൗസ് ഓഫീസ് വിൽപ്പനയ്‌ക്കുണ്ടെന്ന് പറഞ്ഞ് ഒരു വീഡിയോ ഇട്ടതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. 

ബിജെപി എംപി കങ്കണ റണൗട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള തന്‍റെ ബംഗ്ലാവ് വില്‍ക്കാന്‍ ഒരുങ്ങുന്നു. 40 കോടി രൂപയാണ് ഈ കെട്ടടത്തിന് ഇട്ടിരിക്കുനന് വില എന്ന നിരവധി റിപ്പോർട്ടുകൾ ഞായറാഴ്ച പുറത്തുവന്നു. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പൊളിച്ചുനീക്കാനിരുന്ന ബംഗ്ലാവ് 2020ൽ വിവാദ വിഷയമായിരുന്നു.

കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജ് ഒരു പ്രൊഡക്ഷൻ ഹൗസ് ഓഫീസ് വിൽപ്പനയ്‌ക്കുണ്ടെന്ന് പറഞ്ഞ് ഒരു വീഡിയോ ഇട്ടതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. കങ്കണയുടെ വസ്തുവിൽ സ്ഥിതി ചെയ്യുന്ന കങ്കണയുടെ സിനിമ നിർമ്മാണ സ്ഥാപനമായ മണികർണിക ഫിലിംസിന്‍റെ ഓഫീസാണ് ഇത്.

എന്നാല്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഓഫീസ് ഏത് താരത്തിന്‍റെതാണെന്ന് വീഡിയോയില്‍ പറയുന്നില്ല. എന്നാല്‍ വീഡിയോയിലെ ദൃശ്യങ്ങളും ഇത് കങ്കണയുടെ മുംബൈ വസതിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് ഇതെന്നാണ് ബോളിവുഡ് ഹംഗാമ പറയുന്നത്. 

കോഡ് എസ്റ്റേറ്റ് വീഡിയോയിൽ പങ്കുവെച്ച വിശദാംശങ്ങൾ അനുസരിച്ച് ബംഗ്ലാവിന്‍റെ പ്ലോട്ട് വലുപ്പം 285 മീറ്ററും ബംഗ്ലാവിന്‍റെ വിസ്തീർണ്ണം 3042 ചതുരശ്ര അടിയുമാണ്. 40 കോടി രൂപയ്ക്കാണ് വസ്തുവില്‍ക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും വീഡിയോയില്‍ പറയുന്നു.  സംഭവവികാസത്തെക്കുറിച്ച് കങ്കണ  ഇതുവരെ പ്രതികരിച്ചിട്ടില്ല.

കങ്കണയുടെ മുംബൈ ബംഗ്ലാവില്‍ നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ നടന്നുവെന്ന് ആരോപിച്ചാണ് ബിഎംസി അതിന്‍റെ ചില ഭാഗങ്ങള്‍ പൊളിക്കാന്‍ നീക്കം നടത്തിയത്. ഇത് വാർത്തകളിൽ ഇടം നേടിയിരുന്നു. 2020 സെപ്റ്റംബറിൽ അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി ബാന്ദ്രയിലെ വെസ്റ്റിലെ പാലി ഹില്ലിലുള്ള കങ്കണയുടെ ഓഫീസിന്‍റെ ഭാഗങ്ങൾ മുംബൈ പൗരസമിതി പൊളിച്ചുനീക്കി.

സെപ്തംബർ 9-ന് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിന് ശേഷം പൊളിക്കൽ നിര്‍ത്തി. ബിഎംസിക്കെതിരെ കങ്കണ കേസ് ഫയൽ ചെയ്യുകയും നഷ്ടപരിഹാരമായി ബിഎംസിയിൽ നിന്ന് 2 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ കേസ് 2023 മെയ് മാസത്തിൽ കങ്കണ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. മുംബൈയിലെ താമസം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ബംഗ്ലാവ് വില്‍പ്പന എന്നും വിവരമുണ്ട്. അതേ സമയം തുടര്‍ ബോക്സോഫീസ് പരാജയങ്ങളാല്‍ ഉണ്ടായ കടം തീര്‍ക്കാനാണ് ഈ നീക്കം എന്നും ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു. 

Related Posts

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി
  • October 30, 2024

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജയറാം, പാർവതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസിൽ, നസ്രിയ, ഉണ്ണിമായ, ശ്യാം പുഷ്കരൻ, ദീപക് ദേവ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.…

Continue reading
വേണുഗോപാലും നടി ദിവ്യ ശ്രീധറും വിവാഹിതരായി
  • October 30, 2024

നടനും മോട്ടിവേഷൻ സ്‌പീക്കറുമായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ബ്രാഹ്മണ ചടങ്ങുകളോടുകൂടിയായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. കഴിഞ്ഞ ദിവസമായിരുന്നു തങ്ങൾ ഒന്നിക്കാൻ പോകുന്നുവെന്ന വിവരം ക്രിസും…

Continue reading

You Missed

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?