‘ഇന്ത്യൻ 2’ എത്താൻ ഇനി ദിവസങ്ങൾ മാത്രം: ബുക്കിംഗ് തുടങ്ങുന്നു

ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ ആരംഭിക്കാനിരിക്കുകയാണ്. 

ഒരു കാലഘട്ടത്തെ മുഴുവൻ വിസ്മയിപ്പിച്ച സേനാപതിയുടെ മർമ്മകല വീണ്ടും അഭ്രപാളിയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം. അഴിമതിക്കെതിരെയുള്ള ഒറ്റയാൾ പോരാട്ടത്തിന്‍റെ കഥ പറഞ്ഞ ശങ്കർ – കമൽ ഹാസൻ ചിത്രം ‘ഇന്ത്യൻ’ പ്രേക്ഷകർ ഏറ്റെടുത്തത് 28 വർഷങ്ങൾക്ക് മുമ്പാണ്. ഇപ്പോഴിതാ ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാം ഭാഗം പുതിയ കാലത്തിന്‍റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജൂലൈ 12ന് റിലീസിനൊരുങ്ങുകയാണ്. 

200 കോടിയോളം രൂപ മുതൽ മുടക്കിലാണ് ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ശങ്കർ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്‍റെ നിർമ്മാണ ചിലവ്. രണ്ടാം ഭാഗത്തിലും സേനാപതിയായി പ്രേക്ഷകരെ കമൽ ഹാസൻ വിസ്മയിപ്പിക്കുമെന്നാണ് ട്രെയിലർ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷ. 5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. 

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. 

ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ ആരംഭിക്കാനിരിക്കുകയാണ്. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് അറിയാനാകുന്നത്. 

രവി വർമ്മനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് സൂചന. തിരക്കഥ, സംവിധാനം ശങ്കർ, സംഭാഷണങ്ങൾ ബി ജയമോഹൻ, കപിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ, ആക്ഷൻ അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജി കെ എം തമിഴ് കുമരൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‌നേക്ക് പ്ലാനറ്റ്.

Related Posts

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി
  • February 10, 2026

വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി…

Continue reading
റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കി ശുചീകരണ തൊഴിലാളി; വീട്ടിൽ വിളിച്ചുവരുത്തി, രണ്ട് പവൻ സ്വർണമാല സമ്മാനം നൽകി രജനീകാന്ത്
  • February 4, 2026

റോഡില്‍ നിന്ന് കിട്ടിയ 45 പവൻ സ്വർണ്ണം തിരികെ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച്‌ രജനികാന്ത്. ചൊവ്വാഴ്ച തന്റെ വസതിയിൽ ശുചിത്വ തൊഴിലാളിയായ പത്മയെ താരം കണ്ടു. പത്മയ്ക്ക് ഒരു സ്വർണ്ണ മാല സമ്മാനമായി നൽകുന്ന ചിത്രങ്ങൾ സോഷ്യൽ…

Continue reading

You Missed

‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്