ശിവകാര്‍ത്തികേൻ ഇനി അജിത്തിന്റെ ഹിറ്റിന്റെ സംവിധായകനൊപ്പം

ശിവകാര്‍ത്തികേയൻ ഇനി ആ ഹിറ്റ് സംവിധായകനൊപ്പം എന്നും റിപ്പോര്‍ട്ട്.

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം പ്രതീക്ഷയുണ്ടാക്കാറുണ്ട്. മിക്കതും വൻ വിജയമായി മാറാറുമുണ്ട്. സംവിധായകൻ എച്ച് വിനോദും ശിവകാര്‍ത്തികേയൻ ചിത്രം ഒരുക്കുന്നു എന്ന പുതിയ റിപ്പോര്‍ട്ടാണ് താരത്തിന്റെ ആരാധകരില്‍ ആവേശം ഉണ്ടാക്കുന്നത്.

അജിത്തിനെ നായകനാക്കി തുനിവടക്കമുള്ള ചിതങ്ങള്‍ സംവിധാനം ചെയ്‍ത് ഹിറ്റാക്കിയിട്ടുണ്ട് എച്ച് വിനോദ്. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന ഒരു ചിത്രം അമരൻ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ശിവകാര്‍ത്തികേയൻ നായകനായ അമരന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടന്റെ പുതിയ വേറിട്ട കഥാപാത്രമായതിനാല്‍ ചര്‍ച്ചയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രത്തില്‍ താടിവെച്ച ഒരു ലുക്കിലാണ് ശിവകാര്‍ത്തികേയനുണ്ടാകുകയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും നായകൻ ശിവകാര്‍ത്തികേയനൊപ്പം പ്രധാന വേഷത്തിലെത്തുന്നു. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. കശ്‍മീരിലടക്കം ചിത്രീകരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

ഇന്ത്യൻ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിക്കറ്റര്‍ നടരാജൻ മാധ്യമ സംവാദത്തിലാണ് ഇത് വെളിപ്പെടുത്തിയത്. ശിവകാര്‍ത്തികേയൻ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരമാണ്.

Related Posts

‘ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ, ഒരു കോളിന് അപ്പുറം എന്റെ സഹോദരനാണ് ഷാഫി സാർ ’; സുരാജ് വെഞ്ഞാറമൂട്
  • January 28, 2025

സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ സുരാജ് വെഞ്ഞാറാമൂട്. എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ്…

Continue reading
ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് പോസ്റ്റർ കണ്ടാലറിയാം’; ‘എമ്പുരാനെ’ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
  • January 28, 2025

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. നാളെ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത്…

Continue reading

You Missed

പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

മയാമി ബീച്ചിലെത്തിയ 2 ഇസ്രായേൽ ടൂറിസ്റ്റുകളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; ജൂത വംശജൻ അറസ്റ്റിൽ

മയാമി ബീച്ചിലെത്തിയ 2 ഇസ്രായേൽ ടൂറിസ്റ്റുകളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; ജൂത വംശജൻ അറസ്റ്റിൽ

ഒടുവിൽ മാർച്ച് 7 മുതൽ ‘രേഖാചിത്രം’ ഒടിടിയിലേക്ക്

ഒടുവിൽ മാർച്ച് 7 മുതൽ ‘രേഖാചിത്രം’ ഒടിടിയിലേക്ക്