കേട്ടത് സത്യം; ‘ഗോട്ടി’ലെ കാർ നമ്പറിലൂടെ തന്‍റെ ആരാധകരിലേക്ക് എത്തിക്കാന്‍ വിജയ്

വിജയ് കഥാപാത്രം ഓടിക്കുന്ന കാറിന്‍റെ നമ്പര്‍ പ്ലേറ്റിനെക്കുറിച്ച് പ്രേംജി അമരന്‍

പല നിലയ്ക്ക് തമിഴ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാവുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). ഏത് വിജയ് ചിത്രത്തിനും സ്വാഭാവികമായി ലഭിക്കുന്ന ഹൈപ്പ് ഉണ്ടെങ്കിലും മറ്റ് ചില കൗതുക ഘടകങ്ങളും ഗോട്ട് റിലീസിന് പശ്ചാത്തലമാവുന്നുണ്ട്. വിജയ് സജീവ രാഷ്ട്രീയ എന്‍ട്രി പ്രഖ്യാപിച്ചതിന് ശേഷം എത്തുന്ന ചിത്രം എന്നതാണ് അതില്‍ പ്രധാനം. ഇനി ഒരു ചിത്രം കൂടിയേ ചെയ്യൂ എന്ന പ്രഖ്യാപനവും ഗോട്ടിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ കൗതുകകരമായ ഒരു ഡീറ്റെയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വിജയ് കഥാപാത്രം ഓടിക്കുന്ന കാറിന്‍റെ നമ്പര്‍ പ്ലേറ്റ് ആണ് അത്. സിഎം 2026 എന്നാണ് ചിത്രത്തില്‍ വിജയ് കഥാപാത്രം ഓടിക്കുന്ന കാറിന്‍റെ നമ്പര്‍ എന്ന് നേരത്തെ പ്രചരണം ഉണ്ടായിരുന്നു. ഇപ്പോഴിതാ അതില്‍ സ്ഥിരീകരണവും എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ വിജയ്ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രേംജി അമരനാണ് ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്. “ഒരു പ്രധാന കാര്യം പറയാനുണ്ട്. ഗോട്ടില്‍ വിജയ്‍യുടെ കാര്‍ നമ്പര്‍ 2026 എന്നാണ്. വെറും 2026 അല്ല, സിഎം 2026. ആ കാറില്‍ രണ്ട് പേരാണ് ഇരിക്കുന്നത്. ദളപതിയും ഞാനും”, ബിഹൈന്‍ഡ്‍വുഡ്‍സ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേംജി അമരന്‍ പറഞ്ഞു. വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടിായ തമിഴക വെട്രി കഴകം അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടാവും. 

വിജയ്‍യെ നായകനാക്കി വെങ്കട് പ്രഭു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോട്ട്. സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ഡബിള്‍ റോളില്‍ അച്ഛനും മകനുമാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 

  • Related Posts

    ‘ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ, സംവിധാനം ചെയ്യാൻ കൊതിയാകുന്നു’; സംവിധായകൻ ജൂഡ് ആന്തണി ജോസഫ്
    • April 26, 2025

    മോഹൻലാൽ ചിത്രം തുടരും കണ്ട് ഫേസ്ബുക്ക് കുറിപ്പുമായി യുവ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മോഹൻലാൽ തുടരും. അതെ ലാലേട്ടൻ ഇവിടെ തന്നെ തുടരും. ശരിക്കും തരിച്ചിരുന്നുപോയ ചിത്രം. തരുണ്‍ മൂര്‍ത്തി എന്തൊരു സംവിധായകനാണ് നിങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ ഒരു ആരാധകനാണ്…

    Continue reading
    ‘പഴയത്, പുതിയത്, വിന്റേജ് തുടങ്ങിയ പദങ്ങളുടെ ആവശ്യമില്ല, ഒരോയൊരു മോഹൻലാൽ മാത്രം; അത് തിരിച്ച് തന്ന തരുണിന് നന്ദി’: നടൻ കിഷോർ സത്യ
    • April 26, 2025

    ഇന്നലെ തീയറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രത്തെ പ്രശംസിച്ച് നടൻ കിഷോർ സത്യ. ചിത്രം നല്‍കിയ മികവുറ്റ അനുഭവം പങ്കുവെക്കുന്നതിനൊപ്പം മോഹന്‍ലാലിനോടുള്ള ഒരു അഭ്യര്‍ഥനയും അദ്ദേഹം കുറിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് കിഷോര്‍ സത്യയുടെ കുറിപ്പ്. നടൻ എന്ന നിലയിലും താരം എന്ന നിലയിലും…

    Continue reading

    You Missed

    ‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

    ‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

    വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

    വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

    ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

    ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

    ‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

    ‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

    ഡോ. എം.ജി.എസ് നാരായണന് വിട നൽകി മലയാളക്കര; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

    ഡോ. എം.ജി.എസ് നാരായണന് വിട നൽകി മലയാളക്കര; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

    റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ

    റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ