വിവാദങ്ങള്‍ കത്തി നിന്നപ്പോളും വിജയിക്കൊപ്പം ഡാന്‍സ് കളിക്കാന്‍ തൃഷ എത്തി;

വിജയ് നായകനായ ഗോട്ടിൽ തൃഷയുടെ സാന്നിധ്യം ആരാധകരെ ആവേശത്തിലാഴ്ത്തി. ചിത്രത്തിലെ ഡാൻസ് രംഗത്തിന് തൃഷയ്ക്ക് ഉയർന്ന പ്രതിഫലം ലഭിച്ചു 

ചെന്നൈ: വിജയ് നായകനായി എത്തിയ ഗോട്ട് അതിന്‍റെ ബോക്സോഫീസ് വിജയം തുടരുകയാണ്.  ചിത്രത്തിന് സമിശ്ര പ്രതികരണം ലഭിച്ചെങ്കിലും തമിഴ്നാട്ടില്‍ അടക്കം വിജയ് ട്രെന്‍റില്‍ ചിത്രം കുതിച്ചു കയറുകയാണ്. ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഏറെ അഭ്യൂഹം ഉണ്ടായിരുന്ന കാര്യമാണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷയുണ്ടെന്നത്. 

ചിത്രം ഇറങ്ങിയതോടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലായിരുന്നു കാര്യങ്ങള്‍ എന്ന് പറയാം. ഒരു ഡാന്‍സ് സീനിലാണ് തൃഷ എത്തുന്നത്. ഇതിന്‍റെ ചില രംഗങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. തൃഷയും വിജയ്‍യും പഴയ ഗില്ലി ചിത്രത്തിലെ സ്റ്റെപ്പ് വീണ്ടും അവതരിപ്പിക്കുന്നത് ശ്രദ്ധേയമാണ്. സമീപകാല ഡേറ്റിംഗ് വിവാദങ്ങള്‍ക്കിടയില്‍ സ്റ്റാര്‍ ജോഡിയെ വീണ്ടും ഒന്നിച്ച് സ്ക്രീനില്‍ കാണാന്‍ സാധിച്ച സന്തോഷത്തിലാണ് ആരാധകര്‍. 

വിജയ്‍യുടെ കഴിഞ്ഞ ചിത്രം ലിയോയില്‍ നായികയായി എത്തിയത് തൃഷയായിരുന്നു. അതില്‍ തൃഷയുടെ വേഷം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ വിജയ്‍യിയുടെ ജന്മദിനത്തിലെ ആശംസ സന്ദേശത്തെ ചുറ്റിപ്പറ്റി വിജയ് തൃഷ ഡേറ്റിംഗ് എന്ന രീതിയില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. അന്ന് വിജയ്‍യിയും തൃഷയും ഒന്നിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. 

ഈ വിവാദം പലതരത്തില്‍ പ്രചരിക്കുന്നതിനിടെയാണ് ഗോട്ടിലെ തൃഷയുടെ ഡാന്‍സ് സീനിലെ പ്രത്യക്ഷപ്പെടല്‍. അതേ സമയം ചിത്രത്തില്‍ ഈ രംഗത്ത് ഡാന്‍സ് കളിക്കാന്‍ വേണ്ടി തൃഷ വാങ്ങിയ പ്രതിഫലം തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 1.2 കോടി രൂപയാണ് നിര്‍മ്മാതക്കള്‍ തൃഷയ്ക്ക് നല്‍കിയത് എന്നാണ് വിവരം. ചിത്രത്തിലെ പ്രധാന നടിമാര്‍ക്ക് നല്‍കിയതിനെക്കാള്‍ വലിയ തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 

ഗോട്ട്  ചിത്രത്തില്‍ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ , ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങി വൻ താരനിര വേഷമിടുന്നുണ്ട്. 

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം