ഇല്ലാണ്ടാവുമ്പോഴുള്ള വേദന സഹിക്കില്ല’; അച്ഛന്‍റെ ഓര്‍മയില്‍ പാര്‍വതി

അച്ഛനൊപ്പമുള്ള തന്‍റെയും മകന്‍റെയും ഫോട്ടോകളും പാര്‍വതി പങ്കുവച്ചിട്ടുണ്ട്. 

ച്ഛന്റെ വേർപാടിൽ മനസുലഞ്ഞ് വികാരനിർഭരമായ കുറിപ്പ് പങ്കിട്ട് നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ. താൻ ക്യാമറയ്ക്ക് മുന്നിൽ വരണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ച വ്യക്തി അച്ഛനാണെന്ന് പാർവതി പറയുന്നു. അച്ഛനെയും അമ്മയെയും ഒരുപാട് സ്നേഹിക്കണമെന്നും അവർ ഇല്ലാതാകുമ്പോഴുള്ള വേദന സഹിക്കാവുന്നതിൽ അപ്പുറമാണെന്നും പാർവതി പറയുന്നു.

സ്ട്രോക്ക് വന്നതിന് ശേഷം കഴിഞ്ഞ നാല് മാസം അച്ഛന് തങ്ങളെ ആരെയും മനസിലാവുന്നുണ്ടാരുന്നില്ല. അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ പറ്റി എന്നത് മാത്രമാണ് ആശ്വാസമെന്നും പാർവതി പറയുന്നു. അച്ഛനൊപ്പമുള്ള തന്‍റെയും മകന്‍റെയും ഫോട്ടോകളും പാര്‍വതി പങ്കുവച്ചിട്ടുണ്ട്. 

“അച്ഛൻ..ഞാൻ മീഡിയയിൽ വരണമെന്ന് ഇ ലോകത്തു ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ അച്ഛൻ ആരുന്നു ..എന്നെ പറ്റി വാനോളം പുകഴ്ത്തുമ്പോൾ ഞാൻ പലപ്പോഴും അച്ഛനോട് പറയുമരുന്നു. അച്ഛാ എല്ലാരും കളിയാക്കും ഇനി അങ്ങനെ പറയരുതേ എന്നൊക്കെ. എന്തൊക്കെ വന്നാലും പെണ്മക്കൾക് അച്ഛൻ എന്നത് ഒരു ശക്തി തന്നെ ആണ്.. ഇനി അങ്ങനെ ആളുകളോട് എന്നെ പറ്റി പറയാൻ അച്ഛനില്ല എന്നത് ഒരു സത്യം ആണെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല..ഓരോ കാര്യത്തിനും ഞാനും അച്ഛനും എപ്പോഴും വഴക്കുണ്ടാക്കും. കാരണം നമ്മൾ വഴക്കുണ്ടാക്കിയാലും നമ്മളെ ഒരിക്കലും വിഷമിപ്പിക്കാതെ നമ്മളോടൊപ്പം ഉണ്ടാകുന്നത് അച്ഛനമ്മമാർ തന്നെ ആയിരിക്കും.. ഇനി വഴക്കുണ്ടാക്കാനും പിണങ്ങി ഇരിക്കാനും എന്നെ പറ്റി എല്ലാവരോടും പറയാനും എന്റെ അച്ഛൻ ഇല്ല.. ഇത്രേ ഉള്ളു എല്ലാവരും.. ആവോളം സ്നേഹിച്ചോണേ അച്ഛനേം അമ്മേം ഒക്കെ.. ഇല്ലാണ്ടാവുമ്പോൾ ഉള്ള വേദന ഒട്ടും സഹിക്കാൻ കഴിയില്ല… ഒന്നുടെ അമർത്തി കെട്ടിപിടിക്കാനും ഉമ്മ വെയ്ക്കാനും ഒക്കെ കൊതി വരുമെന്നേ.. സ്ട്രോക്ക് വന്നതിനു ശേഷം അവസാന 4 മാസം അച്ഛന് ഞങ്ങളെ ആരെയും മനസിലാവുന്നുണ്ടാരുന്നില്ല..അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ പറ്റി എന്നത് മാത്രേ ഉള്ളു ഒരു ആശ്വാസം..കാണുന്നുണ്ടാകും എല്ലാം”, എന്നാണ് പാർവതി കുറിച്ചത്. 

  • Related Posts

    സായ് അഭ്യാങ്കറിനെ മലയാളത്തിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ.
    • July 5, 2025

    തമിഴിലെ യുവ സംഗീതജ്ഞനും പുതിയ ട്രെൻഡിങ് സെൻസേഷനുമായ സായ് അഭ്യാങ്കറിനെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ. ഷെയ്ൻ നിഗം നായകനാകുന്ന ബൾട്ടി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തിങ്ക് മ്യൂസിക്കിലൂടെ റിലീസ് ചെയ്ത…

    Continue reading
    പ്രിത്വിരാജിന്റെ ബോളിവുഡ് ചിത്രം സർസമീൻ ; ട്രെയ്‌ലർ പുറത്ത്.
    • July 5, 2025

    പ്രിത്വിരാജ് സുകുമാരൻ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം സർസമീന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ആക്ഷൻ തില്ലർ സ്വഭാവത്തിൽ കയോസെ ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിത്വിരാജ് ഒരു പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി…

    Continue reading

    You Missed

    ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

    ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

    ‘വിമാനങ്ങൾ നഷ്ടമായിട്ടില്ല, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു’; പാകിസ്താൻ അവകാശവാദം തള്ളി ദസോ CEO

    ‘വിമാനങ്ങൾ നഷ്ടമായിട്ടില്ല, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു’; പാകിസ്താൻ അവകാശവാദം തള്ളി ദസോ CEO

    സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

    സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

    ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും

    ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും

    കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

    കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

    ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി

    ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി