‘നരസിംഹ’ത്തിന്റെ വൻ വിജയം,..ശേഷം,’അറക്കൽ മാധവനുണ്ണി’ വീണ്ടും എത്തുമ്പോൾ..

2000ൽ റിലീസ് ചെയ്ത് കേരളക്കരയിൽ ആകെ ഓളം സൃഷ്ടിച്ച ചിത്രമാണ് വല്യേട്ടൻ.

ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് കാലങ്ങൾ എത്ര കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസിൽ അങ്ങനെ തന്നെ നിലനിൽക്കും. അത്തരത്തിലൊരു വേഷമാണ് ‘അറക്കൽ മാധവനുണ്ണി’. മമ്മൂട്ടിയുടെ കരിയറിലെ മാസ് വേഷങ്ങളിൽ ഒന്നായ ഈ കഥാപാത്രം വല്യേട്ടൻ എന്ന ചിത്രത്തിലേത് ആണ്. സഹോദര ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം വീണ്ടും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ റിലീസ് തിയതിയുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ ലോകത്ത് നടക്കുകയാണ്. 

വല്യേട്ടൻ ഈ മാസം പകുതിയോടെയോ അവസാനമോ റിലീസ് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ. ഒക്ടോബറിൽ ആകും റിലീസ് എന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഷാജി കൈസ്- രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം പുത്തൻ ദൃശ്യമികവിന്റെ അകമ്പടിയോടെ തിയറ്റിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും. ശ്രീ മൂവിസിന്റെ മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് വല്ല്യേട്ടന്റെ ഫോർകെ വെൽഷൻ റിലീസ് ചെയ്യുന്നത്. 

2000ൽ റിലീസ് ചെയ്ത് കേരളക്കരയിൽ ആകെ ഓളം സൃഷ്ടിച്ച ചിത്രമാണ് വല്യേട്ടൻ. മോഹൻലാലിന്റെ നരസിം​​ഹം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഏത് പടം ചെയ്യണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഷാജി കൈലാസ്. ഏറെ നാളത്തെ ചർച്ചകൾക്കും ആശയങ്ങൾക്കും ഒടുവിൽ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാമെന്ന് ഷാജി തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം സായി കുമാർ, സിദ്ദിഖ്, മനോജ്‌ കെ. ജയൻ, ശോഭന, പൂർണ്ണിമ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം, അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവരാണ് നിർമിച്ചത്. വീറും വാശിയും മാസ് ഡയലോ​ഗുകളും കിടിലൻ ആക്ഷൻ രം​ഗങ്ങളും ഒക്കെയായി എത്തിയ ഈ ചിത്രം ഇന്നും കാലാനുവർത്തിയായി നില കൊള്ളുകയാണ്.

­

  • Related Posts

    സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
    • December 2, 2024

    നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

    Continue reading
    വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്
    • December 2, 2024

    നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ ആദ്യ ഇന്ത്യന്‍ സിനിമ റിലീസ് ആയി. തമിഴ് ചിത്രം മഹാരാജയാണ് ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ദിവസം കൊണ്ട്…

    Continue reading

    You Missed

    റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

    റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

    സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

    സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

    ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

    ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

    ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

    ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും