എം ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത ‘വിൽപ്പന’ എന്ന ചെറുകഥയിലാണ് ആസിഫ് അഭിനയിച്ചിരിക്കുന്നത്.
രമേഷ് നാരായൺ വിവാദത്തിൽ ആസിഫ് അലിയെ പിന്തുണച്ച് കൊണ്ട് നിരവധി പേർ എത്തുന്നതിനിടെ നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രത്തിൽ അഭിനയിച്ചതിനെ പറ്റിയാണ് ആസിഫ് അലി പറഞ്ഞത്. നീലത്താമര എന്ന ചിത്രത്തിന്റെ ഒഡിഷൻ വേളയിൽ മലയാളി ലുക്കില്ലാത്തതിനാൽ പിന്മാറോണ്ടി വന്നുവെന്നും പതിമൂന്ന് വർഷത്തിന് ശേഷം എംടിയുടെ കഥയിലെ കഥാപാത്രമാകാൻ സാധിച്ചതിൽ അഭിമാനമാണെന്നും നടൻ പറഞ്ഞിരുന്നു.
“ഞാന്‍ ആദ്യമായി എംടി സാറിന്‍റെ മുന്നില്‍ എത്തുന്നത് നീലത്താമര എന്ന ചിത്രത്തിന്‍റെ ഓഡിഷന് വേണ്ടിയാണ്. ലാല്‍ ജോസ് സാര്‍ വന്ന് കാണാന്‍ പറയുമ്പോഴാണ്. അന്ന് ഒരു മലയാളി ലുക്കില്ല എന്ന് പറഞ്ഞ് എനിക്ക് അതില്‍ നിന്നും പിന്മാറേണ്ടി വന്നു. നീണ്ട പിതമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സാറിന്‍റെ ഒരു കഥാപാത്രം ചെയ്യാന്‍ പറ്റിയത്. അതിന്‍റെ സന്തോഷം എനിക്ക് തീര്‍ച്ചയായും ഉണ്ട്. സാറിന്‍റെ മകള്‍ അശ്വതി മാം സംവിധാനം ചെയ്ത ചിത്രത്തിലാണ് ഞാന്‍ അഭിനയിച്ചത്. ഒരുപാട് സന്തോഷവും അഭിമാനവും”, എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ. എം ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത ‘വിൽപ്പന’ എന്ന ചെറുകഥയിലാണ് ആസിഫ് അഭിനയിച്ചിരിക്കുന്നത്.
എംടി വാസുദേവൻ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് ‘മനോരഥങ്ങൾ’. ഓളവും തീരവും, ശിലാലിഖിതം, നിന്റെ ഓര്‍മ്മക്ക്, കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്, സ്വർഗം തുറക്കുന്ന സമയം,അഭയം തേടി വീണ്ടും, ഷെർലക്ക്, കാഴ്ച,കടൽക്കാറ്റ്,വിൽപ്പന എന്നിവയാണ് ആ കഥകള്‍. മമ്മൂട്ടി,മോഹൻലാൽ, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ആഗസ്റ്റ് 15ന് മനോരഥങ്ങള്‍ തിയറ്ററുകളില്‍ എത്തും.