‘കണ്ണുകളാൽ മായം കാണിച്ച നടൻ’; ആസിഫ് അലിയെ പുകഴ്ത്തിയ, നെഞ്ചോട് ചേർത്ത മമ്മൂട്ടി, വീഡിയോ വീണ്ടും വൈറൽ

മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു ആസിഫിനെ രമേഷ് നാരായണ്‍ അപമാനിച്ചത്.

ലയാള സിനിമാ ലോകത്ത് ആസിഫ് അലിയെ സം​ഗീതഞ്ജൻ രമേഷ് നാരായൺ അപമാനിച്ച സംഭവം വലിയ ചർച്ച ആയി മാറിയിരിക്കുകയാണ്. സിനിമാ- രാഷ്ട്രീയ രം​ഗത്ത് ഉള്ള നിരവധി പേരാണ് ആസിഫിനെ പിന്തുണച്ചും രമേഷ് നാരായണിന് എതിരെ രൂക്ഷവിമർശനം ഉന്നയിച്ചും രം​ഗത്ത് എത്തുന്നത്. ഈ അവസരത്തിൽ ആസിഫുമായി ബന്ധപ്പെട്ട പല വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. അക്കൂട്ടത്തിൽ മമ്മൂട്ടി, ആസിഫ് അലിയെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ റോഷാക്ക് എന്ന സിനിമയുടെ വിജയാഘോഷ വേളയിൽ ആയിരുന്നു മമ്മൂട്ടി, ആസിഫ് ആലിയെ പ്രശംസിച്ചത്. “എനിക്കൊരു തിരിച്ചറിവ് കിട്ടിയൊരു സിനിമയാണ് റോഷാക്ക്. രണ്ട് കണ്ണുകൾ വച്ച് മലയാളികൾ എന്നെ തിരിച്ചറിയുന്ന നിലയിലേക്ക് ഞാൻ എത്തി. അതൊരു വലിയ അം​ഗീകാരം ആണെനിക്ക്. അതിനെക്കാളൊക്കെ ഉപരി സിനിമയുടെ പ്രമോഷൻ ഇന്റർവ്യൂകളിൽ മമ്മൂക്ക എന്നെ കുറിച്ച് കുറേ കാര്യങ്ങൾ പറഞ്ഞതാണ്. അങ്ങനെയുള്ള കുറെ വലിയ സന്തോഷങ്ങളാണ് ജീവിതം എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. മമ്മൂക്ക ഐ ലവ് യു”, എന്നായിരുന്നു ആസിഫ് അന്ന് വേദിയിൽ പറഞ്ഞത്.  

പിന്നാലെ, “കണ്ണുകൾ കൊണ്ട് മായം കാണിച്ച ഒരു നടനാണ് ആസിഫ് അലി. കണ്ണുകൾ മാത്രം കൊണ്ട് അഭിനയിച്ച് അത് അത്ഭുതകരമായി ആളുകൾ സ്വീകരിക്കുകയും ചെയ്തു. ഞങ്ങൾ അത് സസ്പെൻസ് ആയി വച്ചു എങ്കിലും 90 ശതമാനം പേർക്കും ആ കണ്ണുകൾ തിരിച്ചറിയാൻ സാധിച്ചു എന്നത് വലിയ കാര്യമാണ്. ആൾക്കാർ അത് ഓർത്തിരിക്കുന്നു എന്നതും വലിയ കാര്യമാണ്”, എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇതാണ് സഹജീവി സ്നേഹം എന്ന് പറഞ്ഞാണ് നിരവധി പേർ വീഡിയോ ഷെയർ ചെയ്യുന്നത്. 

മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു ആസിഫിനെ രമേഷ് നാരായണൻ അപമാനിച്ചത്. ഇതേ വേദിയിൽ വച്ച് എംടി വാസുദേവൻ നായരും മമ്മൂട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയും പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ കണ്ടു പഠിക്ക് എന്നാണ് ഈ രണ്ട് സംഭവങ്ങളുടെയും വീഡിയോ പങ്കുവച്ച്  രമേഷ് നാരായണിനോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞത്. 

Related Posts

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം
  • August 18, 2026

സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട്…

Continue reading
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
  • August 14, 2026

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി