15-ാമത് ‘ഭ്രമയുഗം’! ലോക സിനിമയിൽ ഈ വർഷത്തെ ‘ഹയസ്റ്റ് റേറ്റഡ്’ ലിസ്റ്റിൽ മലയാളത്തിൽ നിന്ന് മറ്റ് 4 സിനിമകളും

ഇന്ത്യയില്‍ നിന്ന് ഏഴ് സിനിമകളാണ് ഉള്ളത്

ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ പങ്കാളിത്തമുള്ള  സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആണ് ലെറ്റര്‍ബോക്സ്ഡ്. യൂസര്‍ റേറ്റിം​ഗ് അനുസരിച്ച് ഇവര്‍ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഈ വര്‍ഷം പകുതി പിന്നിട്ടപ്പോള്‍ ആഗോള  റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള 25 സിനിമകള്‍ ഏതൊക്കെയെന്ന ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റര്‍ബോക്സ്ഡ്. ഏത് രാജ്യത്തും തിയറ്റര്‍ റിലീസ് ചെയ്യപ്പെട്ട, അല്ലെങ്കില്‍ ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ലിസ്റ്റില്‍ എത്താന്‍ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് വേണമായിരുന്നു. 

ഏറ്റവും റേറ്റിംഗ് ലഭിച്ചിരിക്കുന്ന ഈ വര്‍ഷത്തെ 25 സിനിമകളുടെ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ഏഴ് സിനിമകളാണ് ഉള്ളത്. അതില്‍ അഞ്ചും മലയാളത്തില്‍ നിന്നുള്ളതാണ് എന്നതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. ഹിന്ദി ചിത്രം ലാപതാ ലേഡീസ് ആണ് ലെറ്റര്‍ബോക്സ് റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ സിനിമ. ആഗോള ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ്. ഏഴാമത് മലയാളത്തില്‍ നിന്നുള്ള വന്‍ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. ആഗോള ലിസ്റ്റില്‍ പത്താം സ്ഥാനത്ത് മലയാള ചിത്രം ആട്ടം. 15-ാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ഭ്രമയുഗം, 16-ാം സ്ഥാനത്ത് ഫഹദ് ഫാസില്‍ നായകനായ ആവേശം, 25-ാം സ്ഥാനത്ത് പ്രേമലു എന്നിവയുമുണ്ട്. 20-ാം സ്ഥാനത്ത് ഹിന്ദി ചിത്രം ചംകീലയും. 

Related Posts

പള്ളിച്ചട്ടമ്പി ഏപ്രിൽ 9ന് തിയേറ്ററുകളിൽ, റിലീസ് അന്നൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്
  • January 20, 2026

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ മോഷൻ പോസ്റ്റർ റിലീസ് ആയി. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ അനൗൺസ് ചെയ്യുന്നുണ്ട്. ഏപ്രിൽ 9നാണ് ‘പള്ളിച്ചട്ടമ്പി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. വേൾഡ് വൈഡ്…

Continue reading
അരുൺ ഗോപി നിർമ്മാണ രംഗത്തേക്ക്, നായകനായി അർജുൻ അശോകൻ
  • January 19, 2026

പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു. അരുൺ ഗോപി എക്‌സൈറ്റ്‌മെൻറിൻ്റെ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ആദ്യ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ നിഖിൽ മോഹൻ ആണ്. അർജുൻ അശോകൻ ആണ് ചിത്രത്തിലെ…

Continue reading

You Missed

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്