ജൂണ്‍ 14ന് ആണ് മഹാരാജ തിയറ്ററുകളിൽ എത്തിയത്.
ഈ വർഷം റിലീസ് ചെയ്ത തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് മഹാരാജ. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത് ചിത്രമായെത്തിയ സിനിമയ്ക്ക് കേരളത്തിൽ അടക്കം വൻ സ്വീകാര്യത ലഭിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം എത്തിയ വിജയ് സേതുപതിയുടെ ഗംഭീര സിനിമ എന്നാണ് ഏവരും മഹാരാജയെ കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ തിയറ്റർ റൺ അവസാനിപ്പിച്ച് ചിത്രം ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്.
നെറ്റ്ഫ്ലിക്സിനാണ് മഹാരാജയുടെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും സിനിമ ലഭ്യമാകും. ഒടിടി റിലീസിനോട് അനുബന്ധിച്ചുള്ള ട്രെയിലറും നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തിട്ടുണ്ട്.