സൂര്യ ലാഭം കൊയ്യുമോ?, ഓപ്പണിംഗ് കളക്ഷനില്‍ മെയ്യഴകന് നേടാനായത്

തമിഴ് നടൻ കാര്‍ത്തിയുടെ മെയ്യഴകന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്.

തമിഴകത്ത് നിന്ന് എത്തിയ പുതിയ ചിത്രമാണ് മെയ്യഴകൻ. കാര്‍ത്തിയാണ് മെയ്യഴകനില്‍ നായകനായി വേഷമിട്ടത്. അരവിന്ദ് സ്വാമിയും കാര്‍ത്തിക്കൊപ്പം നിര്‍ണായക കഥാപാത്രമായി ഉണ്ടായിരുന്നു. കാര്‍ത്തിയുടെ മെയ്യഴകൻ ഇന്ത്യയില്‍ നേടിയ കളക്ഷന്റെ കണക്കുകള്‍ സാക്നില്‍ക്ക് പുറത്തുവിട്ടത് ചര്‍ച്ചയാകുകയാണ്.

ഇന്ത്യയില്‍ മെയ്യഴകന് മൂന്ന് കോടിയാണ് കളക്ഷൻ റിലീസിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ട്. സി പ്രേം കുമാര്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചപ്പോള്‍ ശ്രീ ദിവ്യ, സ്വാതി, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്‍ജിനി, കരുണാകരൻ, ഇളവരശ് എന്നിവരും ഉണ്ട്. ഛായാഗാഹ്രണം മഹീന്ദ്രിരൻ ജയരാജു ആണ്. നിര്‍മാണ നിര്‍വഹണം കാര്‍ത്തിയുടെ സഹോദരനും താരവുമായി സൂര്യയുമാണ് എന്ന പ്രത്യേകതയും ഉണ്ട്.

കാര്‍ത്തിയുടെ ഹിറ്റായ സര്‍ദാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുമുണ്ട്. മലയാളത്തിന്റെ രജിഷാ വിജയൻ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സര്‍ദാറില്‍ നടി രജിഷ വിജയന്റെ കഥാപാത്രം മരിച്ചിരുന്നു. രണ്ടിലും രജിഷാ വിജയനുണ്ടെന്നതിന്റെ കൗതുകത്തിലാണ് ചിത്രത്തിന്റെ ആരാധകര്‍.

സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ കാര്‍ത്തി ഒരു സ്‍പൈ കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരും ഉണ്ട്. പി ശിവപ്രസാദ് ആണ് സര്‍ദാര്‍ ചിത്രത്തിന്റെ കേരള പിആർഒ.

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി