ടീസറിന്‍റെ അവസാനമാണ് തബു പ്രത്യക്ഷപ്പെടുന്നത്. ടീസറിൽ തബുവിന് ഡയലോഗ് ഇല്ലെങ്കിലും, കറുത്ത വസ്ത്രം ധരിച്ചാണ് അവരെ കാണുന്നത്.
ഡ്യൂണ്‍: പ്രൊഫെസിയിലെ തബുവിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. വ്യാഴാഴ്ച പുറത്തിറങ്ങിയ രണ്ടാമത്തെ ടീസറിൽ തബുവിന്‍റെ കഥാപാത്രത്തിന്‍റെ ദൃശ്യങ്ങളും ഉണ്ട്. എച്ച്ബിഒ മാക്സിന്‍റെ ഒറിജിനല്‍ സീരിസില്‍ സിസ്റ്റർ ഫ്രാൻസെസ്കയുടെ വേഷത്തിലാണ് തബു എത്തുന്നത്.
ടീസറിന്‍റെ അവസാനമാണ് തബു പ്രത്യക്ഷപ്പെടുന്നത്. ടീസറിൽ തബുവിന് ഡയലോഗ് ഇല്ലെങ്കിലും, കറുത്ത വസ്ത്രം ധരിച്ചാണ് അവരെ കാണുന്നത്. യൂണിവേഴ്സിലെ മത രാഷ്ട്രീയ ശക്തിയായ ബെനെ ഗെസെറിറ്റ് എന്ന സഹോദരി കൂട്ടായ്മയിലെ സംഘര്‍ഷങ്ങളും പോരാട്ടങ്ങളുമാണ് ഡ്യൂണ്‍: പ്രൊഫെസിയില്‍ ആവിഷ്കരിക്കുന്നത്.
എമിലി വാട്‌സന്‍റെ വല്യ ഹാർകോണിന്‍റെ റോള്‍ ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. “ത്യാഗങ്ങൾ ചെയ്യണം.” എന്ന ഡയലോഗോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ഡ്യൂണ്‍: പ്രൊഫെസിയുടെ സിനോപ്സായി എച്ച്ബിഒ പങ്കിട്ടത് ഇതാണ്: “പോൾ ആട്രെയ്‌ഡ്‌സിന്‍റെ മരണത്തിന് 10,000 വർഷങ്ങൾക്ക് മുമ്പ്, രണ്ട് രണ്ട് ഹാർകോണൻ സഹോദരിമാര്‍ മനുഷ്യരാശിയുടെ ഭാവിക്ക് ഭീഷണിയാകുന്ന ശക്തികളോട് പോരാടുകയും ബെനെ ഗെസെറിറ്റ് എന്നറിയപ്പെടുന്ന സംഘം സ്ഥാപിക്കുകയും ചെയ്യുന്നു”.
ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ ആലോചന തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിരീസ് ആണിത്.
ഡെനിസ് വിലെന്യുവിന്‍റെ വിഖ്യാത ചിത്രം ഡ്യൂണിന്‍റെ പ്രീക്വലുമായിരിക്കും ഈ സിരീസ്. തബു ഭാഗഭാക്കാവുന്ന രണ്ടാമത്തെ ടെലിവിഷന്‍ സിരീസ് ആണ് ഡ്യൂണ്‍: പ്രോഫെസി. മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് ആണ് അവരുടെ ആദ്യ സിരീസ്. ഈ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ക്രൂ ആണ് തബുവിന്‍റേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. രാജേഷ് എ കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരീന കപൂറും കൃതി സനോണും തബുവിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.