ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തിങ്കളാഴ്ച 7 കോടി രൂപ മാത്രമാണ് നേടിയത്.
ഹോളിവുഡ് സൂപ്പർഹീറോ ആക്ഷൻ ഡ്രാമയായ ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ ഇന്ത്യയിലും ലോകമെമ്പാടും ഒരു മികച്ച ഓപ്പണിംഗ് വാരാന്ത്യമാണ് നേടിയിരിക്കുന്നത്. ലോകമെമ്പാടും റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 3,650 കോടി കളക്ഷൻ നേടി. എന്നാല്‍ സ്വാഭാവികമായി സംഭവിക്കുന്നത് പോലെ തന്നെ ഇന്ത്യയിലെ ആദ്യ തിങ്കളാഴ്ച ബോക്‌സ് ഓഫീസ് കളക്ഷനിൽ വലിയ ഇടിവിന് സാക്ഷ്യം വഹിച്ചു. പക്ഷെ മണ്‍ഡേ ടെസ്റ്റില്‍ ചിത്രം വിജയിച്ചുവെന്നാണ് വിവരം.
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തിങ്കളാഴ്ച 7 കോടി രൂപ മാത്രമാണ് നേടിയത്. ഇതിന് മൊത്തത്തിൽ 14.85 ശതമാനം ഇംഗ്ലീഷില്‍ നിന്നാണ്. ഇതോടെ നാല് ദിവസത്തിന് ശേഷം ഇന്ത്യയില്‍ ഈ മാര്‍വല്‍ ചിത്രത്തിൻ്റെ ആകെ കളക്ഷൻ 73.65 കോടി രൂപയായി.
തിങ്കളാഴ്ച ചിത്രത്തിൻ്റെ കളക്ഷനില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും, 2024-ലെ മറ്റൊരു വലിയ ഹോളിവുഡ് റിലീസായ ഗോഡ്‌സില്ല x കോങ്ങിനെക്കാൾ മികച്ച പ്രകടനം ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ കാഴ്ചവയ്ക്കുകയാണ്. ഗോഡ്‌സില്ല x കോങ്ങ് ആദ്യ തിങ്കളാഴ്‌ച 6 കോടി രൂപ കളക്‌റ്റ് ചെയ്‌ത ചിത്രം 106.99 കോടി രൂപയുമായി തിയേറ്ററുകളിൽ ഓട്ടം അവസാനിപ്പിച്ചത്. മത്സരമൊന്നുമില്ലാതെ, ഡെഡ്‌പൂളും വോൾവറിനും ആദ്യ ആഴ്ചയിൽ തന്നെ ഇന്ത്യയിൽ 100 കോടി കടന്നേക്കും. അന്താരാഷ്ട്ര തലത്തിൽ ഇത് 4000 കോടിക്ക് അടുത്താണ് ചിത്രത്തിന്‍റെ കളക്ഷന്‍.
അമേരിക്കൻ വിപണിയിൽ ഷോൺ ലെവി സംവിധാനം ചെയ്ത ചിത്രം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. തിങ്കളാഴ്‌ച ചിത്രം 21.5 മില്യൺ ഡോളർ (180.02 കോടി രൂപ) നേടിയെന്ന് ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്തു. ആർ-റേറ്റഡ് ചിത്രത്തിന് എക്കാലത്തെയും മികച്ച തിങ്കളാഴ്ച കളക്ഷനാണ് ഇത്. ആദ്യ തിങ്കളാഴ്ച 19.7 മില്യൺ ഡോളർ (164.9 കോടി രൂപ) നേടിയ 2016-ലെ ഡെഡ്‌പൂളിനെ പുതിയ ചിത്രം ഈ വിഭാഗത്തില്‍ പിന്നിലാക്കി.
ഇന്ത്യയിൽ ഹോളിവുഡ് സിനിമകളുടെ എക്കാലത്തെയും മികച്ച 10 ഓപ്പണിംഗ് വാരാന്ത്യങ്ങളിൽ ഡെഡ്‌പൂളും വോൾവറിനും ഉൾപ്പെടുന്നു. അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം, അവതാർ: ദി വേ ഓഫ് വാട്ടർ, സ്‌പൈഡർമാൻ: നോ വേ ഹോം, അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ, ഡോക്‌ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റ് പടങ്ങള്‍.