33 വർഷങ്ങൾക്ക് ശേഷം അർജുൻ ചിത്രം ‘ജെന്റിൽമാൻ’ വീണ്ടും തിയറ്ററുകളിലേക്ക്; 4K പതിപ്പുമായി കെ.ടി. കുഞ്ഞുമോൻ

അർജുൻ–ശങ്കർ കൂട്ടുകെട്ടിൽ പിറന്ന ‘ജെന്റിൽമാൻ’ 33 വർഷങ്ങൾക്കു ശേഷം റീറിലീസ് ചെയ്യുന്നു.ചിത്രത്തിന്റെ റിലീസിന്റെ 33–ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം റീമാസ്റ്റർ ചെയ്ത് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4K Ultra HD ദൃശ്യ നിലവാരത്തിലും Dolby Atmos ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം റീമാസ്റ്റർ ചെയ്ത് വീണ്ടും തിയേറ്ററുകളിൽ എത്തിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സാങ്കേതിക മികവും ശക്തമായ കഥാപറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ‘ജെന്റിൽമാൻ’. മെഗാ പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോൻ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

1993-ൽ പുറത്തിറങ്ങിയ ‘ജെന്റിൽമാൻ’ സംവിധായകൻ ശങ്കർ ഒരുക്കിയ ആദ്യ ഫീച്ചർ ചിത്രമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വാണിജ്യ സിനിമയുടെ അവതരണശൈലിയുമായി സമന്വയിപ്പിച്ച ചിത്രം ഇന്ത്യൻ സിനിമയിലെ ഒരു വലിയ വഴിത്തിരിവായി മാറി. ആക്ഷൻ കിംഗ് അർജുൻ നായകനായ ചിത്രത്തിൽ മധുബാലയാണ് നായിക. ഗൗണ്ടമണി, സെന്തിൽ, ചാരുഹാസൻ, സുബാഷ്‌രി, വിനീത് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സംഗീതം: എ.ആർ. റഹ്മാൻ, കഥ,സംഭാഷണം : ബാലകുമാരൻ, വരികൾ: വൈരമുത്തു, വാലി, ഛായാഗ്രഹണം: ജീവ, എഡിറ്റിംഗ്: ബി. ലെനിൻ, വി.ടി. വിജയൻ, കലാസംവിധാനം: തോട്ടാ തരാണി. ഈ ടീമിന്റെ മികവാണ് ചിത്രത്തെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ടെക്നിക്കൽ സിനിമകളിലൊന്നാക്കി മാറ്റിയത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ക്യാപിറ്റേഷൻ ഫീസും സാധാരണക്കാരുടെ സ്വപ്നങ്ങളെ എങ്ങനെ തകർക്കുന്നു എന്ന സാമൂഹിക വിഷയമാണ് ‘ജെന്റിൽമാൻ’ കൈകാര്യം ചെയ്യുന്നത്.ആക്ഷൻ, പ്രണയം, ഹാസ്യം, സാമൂഹിക സന്ദേശം എന്നിവയുടെ മികച്ച സമന്വയമായ ചിത്രം ഇന്നും പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ പുതിയ തലമുറയ്ക്കും ആസ്വദിക്കാനാകുന്ന ക്ലാസിക്കായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ഓസ്കർ ജേതാവായ എ.ആർ. റഹ്മാൻ ആണ്. പുറത്തിറങ്ങിയ സമയത്ത് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രാജ്യവ്യാപകമായി വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്നും ആരാധകർ ഏറ്റുപാടുന്ന ഗാനങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.

റീ-റിലീസിനായി ചിത്രത്തിന്റെ ദൃശ്യങ്ങൾ പൂർണമായും 4K ഡിജിറ്റൽ റീസ്റ്റോറേഷൻ ചെയ്തിട്ടുണ്ട്. അതോടൊപ്പം Dolby Atmos ശബ്ദ സംവിധാനവും ഉൾപ്പെടുത്തിയതോടെ ഇന്നത്തെ തലമുറയ്ക്ക് കൂടുതൽ മികച്ച സിനിമാ അനുഭവം സമ്മാനിക്കാനാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. 33 വർഷങ്ങൾക്ക് ശേഷവും പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ചിരിക്കുന്ന ഈ ക്ലാസിക് ചിത്രം വീണ്ടും വലിയ സ്ക്രീനിൽ എത്തുമ്പോൾ, പഴയ തലമുറയ്ക്ക് ഓർമ്മകളുടെ വിരുന്നും പുതിയ തലമുറയ്ക്ക് ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നിനെ അനുഭവിക്കാനുള്ള അവസരവുമാകും.

  • Related Posts

    ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം
    • September 23, 2026

    തെന്നിന്ത്യന്‍ ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി ഒതുങ്ങേണ്ടി വന്നു സില്‍ക്ക് സ്മിതയ്ക്ക്. (silk smitha 30th death anniversary) വശ്യസുന്ദരമായ…

    Continue reading
    സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 93ന്റെ ‘മധു’രം
    • September 23, 2026

    മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 93-ാം പിറന്നാള്‍. വിശേഷണങ്ങള്‍ക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയില്‍ തന്നെ ആ യാത്രയുടെ ഭാഗമായ മധു ഇന്ന് വിശ്രമ ജീവിതത്തിലാണ്. (actor madhu 93rd birthday) മലയാളിയുടെ ഹൃദയതന്ത്രികളില്‍…

    Continue reading

    You Missed

    അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

    അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

    കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

    കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

    ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

    ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

    എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

    എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

    ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

    ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

    ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

    ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ