പാകിസ്ഥാനിൽ നിന്ന് മോഹന്‍ലാലിന്‍റെ ‘കട്ട ഫാൻ’; ദുബൈ എയര്‍പോര്‍ട്ടിലെ അനുഭവം പങ്കുവച്ച് അഖില്‍ മാരാർ: വീഡിയോ

വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഇന്‍റര്‍നെറ്റിന്‍റെയും ഒടിടിയുടെയും കാലത്ത് ഏത് ഭാഷയിലെയും സിനിമകള്‍ ലോകത്ത് ഏത് രാജ്യത്തും ഇരുന്ന് കാണാവുന്ന സാഹചര്യമുണ്ട്. അതിനാല്‍ത്തന്നെ ഇന്നത്തെ സിനിമാപ്രേമിയെ സംബന്ധിച്ച് സിനിമകള്‍ ആസ്വദിക്കാന്‍ ഭാഷ ഒരു തടസമേ അല്ല. അവരുടെ സിനിമാ അഭിരുചികളെ അത് നിരന്തരം പുതുക്കി പണിയുന്നുമുണ്ട്. ഒടിടിയുടെ കടന്നുവരവോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മലയാളം ആണെന്നും പറയാം. ഇപ്പോഴിതാ തനിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഉണ്ടായ ആഹ്ലാദകരമായ ഒരു അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍.

ദുബൈ എയര്‍പോര്‍ട്ടില്‍ വച്ച് തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ചിലരൊക്കെ വരുന്നത് കണ്ട ഒരാള്‍ ആരാണെന്ന് തിരക്കിയെന്നും കേരളത്തില്‍ നിന്നുള്ള സംവിധായകനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ താല്‍പര്യത്തോടെ സംസാരിച്ചെന്നും അഖില്‍ പറയുന്നു. പാകിസ്ഥാന്‍ സ്വദേശി ആമിര്‍ എന്നയാളാണ് അഖിലിനെ പരിചയപ്പെട്ടത്. സിനിമകളെക്കുറിച്ച് സംസാരിക്കവെ മൊബൈലില്‍ മോഹന്‍ലാലിന്‍റെ ചിത്രം കാണിച്ചപ്പോള്‍ ഏറെ ആവേശത്തോടെ ആമിര്‍ പ്രതികരിച്ചെന്നും അഖില്‍ പറയുന്നു. ആമിറിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലഘു വീഡിയോയിലൂടെയാണ് അഖില്‍ മാരാര്‍ ഇക്കാര്യം പറയുന്നത്.

വീഡിയോയില്‍ ആമിര്‍ തന്നെ സംസാരിക്കുന്നുമുണ്ട്. “എനിക്ക് ഏറെ ഇഷ്ടമാണ് മോഹന്‍ലാലിനെ. അദ്ദേഹത്തിന്‍റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ മോഹന്‍ലാലിന്‍റെ വലിയൊരു ആരാധകനാണ്”, ആമിര്‍ ഏറെ ആഹ്ളാദത്തോടെ പറയുന്നു. സംസാരമധ്യേ ദൃശ്യവും പുലിമുരുകനുമൊക്കെ താന്‍ കണ്ടിട്ടുണ്ടെന്ന് ആമിര്‍ പറഞ്ഞതായി അഖില്‍ മാരാര്‍ പറയുന്നു. 

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം