9 വർഷങ്ങൾക്ക് ശേഷം മിനിസ്ക്രീനിലേക്ക് അശ്വതി; ആശംസകളുമായി ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ പേരും മുഖവുമാണ് അശ്വതി തോമസിന്റേത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതിയുടെ മറ്റൊരു പേര് പ്രസില്ല ജെറിന്‍ എന്നാണ്. നടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു അല്‍ഫോന്‍സാമ്മ എന്ന സീരിയൽ. ഈ സീരിയലിന്റെ വിജയത്തിനു ശേഷമാണ് കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തി അമലയായി പ്രേക്ഷകര്‍ക്ക് മുമ്പിൽ അശ്വതി എത്തിയത്.

ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോം സീരിയലിലൂടെയാണ് അഭിനയത്തിലേക്കുള്ള അശ്വതിയുടെ മടങ്ങി വരവ്. “പ്രിയപ്പെട്ടവരേ… നീണ്ട ഒമ്പത് വർഷത്തെ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും നിങ്ങളുടെ എല്ലാവരുടെയും സ്വീകരണ മുറിയിലേക്ക് കടന്നുവരാൻ പോവുകയാണ്. ഈ വരുന്ന 29ആം തീയതി തിങ്കളാഴ്ച മുതൽ ഫ്ലവേഴ്സ് ചാനലിൽ വൈകുന്നേരം 6.30 ന് നിങ്ങളുടെ ഏവരുടെയും പ്രിയപ്പെട്ട സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോം സീരിയലിലൂടെ. ഏവർക്കും പ്രിയപ്പെട്ട അമ്മ മല്ലിക സുകുമാരൻ, മഞ്ജു പത്രോസ്, അനുമോൾ, രഞ്ജിത്ത് മുൻഷി, സിദ്ധാർഥ് കണ്ണൻ, ജയറാം, സാബു പ്ലാൻകവിള, പയ്യൻസ് ചേട്ടൻ, അനു ജോജി, റാഫി എന്നീ വൻ താരനിരയോടൊപ്പം രശ്മി എന്ന കഥാപാത്രമായിട്ട്.

കാണാകുയിലിലെ ശ്യാമിനിയേയും അൽഫോൻസാമ്മയേയും കുങ്കുമപ്പൂവിലേ അമലയേയും മനസ്സറിയാതെയിലെ സന്ധ്യയേയും എല്ലാം ഇരുകൈ നീട്ടി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്തപോലെ സു സുവിലെ രശ്മിയെയും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു..പ്രതീക്ഷിക്കുന്നു..എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് അപ്പോൾ ഞാൻ വീണ്ടും തുടങ്ങട്ടെ എന്നാണ് പുതിയ സന്തോഷം പങ്കിട്ട് അശ്വതി കുറിച്ചത്.

മല്ലികാ സുകുമാരനൊപ്പമുള്ള ചില ചിത്രങ്ങളും അശ്വതി പങ്കിട്ടിട്ടുണ്ട്. നിരവധി ആരാധകരാണ് പ്രിയപ്പെട്ട നടിക്ക് ആശംസകൾ നേർന്ന് എത്തിയത്. അശ്വതിയോട് കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി വീണ്ടുമൊരു തിരിച്ച് വരവ് ഉണ്ടാവുമോന്ന് ആരാധകര്‍ ചോദിക്കാറുണ്ടായിരുന്നു ആ ചോദ്യത്തിനാണ് അശ്വതി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം