തന്‍റെ ഫാഷന്‍ സെന്‍സിനെ എന്നും നാട്ടുകാര്‍ കളിയാക്കുന്നുവെന്ന് ആമിര്‍ ഖാന്‍

റിയ ചക്രബർത്തിയുടെ ‘തൻ്റെ ചാപ്റ്റർ 2’ എന്ന ടോക്ക് ഷോയിൽ അതിഥിയായി ആമിർ ഖാൻ. ജീവിതാനുഭവങ്ങൾ, സിനിമ, തെറാപ്പി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രമോയിൽ ആമിർ കണ്ണീരണിയുന്നത് കാണാം.

റിയ ചക്രബര്‍ത്തിയുടെ ടോക്ക് ഷോ തൻ്റെ ചാപ്റ്റർ 2 ൻ്റെ ഏറ്റവും പുതിയ പ്രൊമോ പുറത്തിറക്കി. ഇത്തവണ  റിയയുടെ ടോക്ക് ഷോയില്‍ അതിഥിയായി എത്തിയിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍താരം ആമിർ ഖാനാണ്. ഇരുവരും തമ്മില്‍ തങ്ങളുടെ ജീവിതം അനുഭവങ്ങള്‍ അടക്കം പങ്കുവച്ച് വളരെ ആഴമേറിയ സംഭാഷണമാണ് നടത്തിയത് എന്നാണ് പ്രമോ നല്‍കുന്ന സൂചന.

സൂപ്പര്‍സ്റ്റാര്‍ഡം, സിനിമകൾ, തെറാപ്പി, സങ്കടങ്ങള്‍ എങ്ങനെ വിവിധ കാര്യങ്ങള്‍ ഇരു താരങ്ങളും ഷോയില്‍  ചർച്ച ചെയ്യുന്നത് പ്രമോയിൽ കാണാം. മുൻ മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത സെന്‍ ആയിരുന്നു റിയ ചക്രബര്‍ത്തിയുടെ ഷോയിലെ ആദ്യത്തെ അതിഥി. അതിന് ശേഷം റിയയുടെ ഷോയിലെ രണ്ടാമത്തെ അതിഥിയാണ് എത്തുന്ന വ്യക്തിയാണ് ആമിർ.

സൂപ്പർ താരത്തിൻ്റെ ലുക്കിനെ പുകഴ്ത്തി റിയ പറഞ്ഞുകൊണ്ടാണ് പ്രമോ ആരംഭിക്കുന്നത്. തുടർന്ന് ഹൃത്വിക് റോഷൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരെല്ലാം സുന്ദരന്മാരാണ് ഞാനല്ല എന്നണ് ആമിര്‍ പറയുന്നത്. എന്നാല്‍ നിങ്ങളും അതെ എന്നാണ് റിയ പറയുന്നു. എന്നാല്‍ തന്‍റെ ഫാഷന്‍ സെന്‍സിനെ എന്നും നാട്ടുകാര്‍ കളിയാക്കുന്നുവെന്ന് ആമിര്‍ പറഞ്ഞപ്പോള്‍. നിങ്ങള്‍ സ്റ്റെലിഷ് ആണെന്ന് എനിക്ക് അഭിപ്രയമില്ലെന്ന് റിയ പറയുന്നു. 

പ്രൊമോയിൽ, ആമിർ ഖാൻ എന്തോ കാര്യം പറഞ്ഞ് കണ്ണീരണിയുന്നതും കാണിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, “അവിടെ നിന്നാണ് എൻ്റെ രണ്ടാം അധ്യായം ആരംഭിച്ചത്…” എന്നാണ് കണ്ണീര് തുടച്ച് ആമിര്‍ പറയുന്നത്.  റിയ, നിങ്ങൾ അസാമാന്യമായ ധൈര്യമാണ് കാണിച്ചത് എന്ന് ഒരുഘട്ടത്തില്‍ ആമിര്‍ റിയയെ പുകഴ്ത്തുന്നുണ്ട്.  സിനിമകളിൽ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആമിര്‍ പറഞ്ഞപ്പോള്‍ അത് നുണയാണെന്നും. ആമീറിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും റിയ തമാശയായി പറയുന്നുണ്ട്. തെറാപ്പി എടുക്കുന്നതിനെക്കുറിച്ചും അതിൽ നിന്ന് താൻ എങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ആമിര്‍ പ്രമോ വീഡിയോയില്‍ പറയുന്നുണ്ട്. 

റിയ ചക്രബര്‍ത്തിയുടെ യൂട്യൂബ് ചാനലില്‍ ഓഗസ്റ്റ് 23നാണ് ഈ ഷോയുടെ എപ്പിസോഡ് എത്തുക. കഴിഞ്ഞ എപ്പിസോഡില്‍ സുസ്മിത തന്‍റെ പ്രണയം സംബന്ധിച്ച് പറഞ്ഞത് ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു.

Related Posts

‘പാൽനിലാ പുഞ്ചിരി’ വീണ്ടും പ്രേക്ഷകരിലേക്ക്: ‘ഭീഷ്മർ’ സിനിമയിലെ പുതിയ ​ഗാനം പുറത്ത്
  • March 18, 2026

ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ മിദാദ് എന്ന മ്യൂസിക് വിഡീയോ ആൽബത്തിലെ എവർഗ്രീൻ ഹിറ്റ് ആയ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. സംഗീതം നൽകിയിരിക്കുന്നത് കെ എ ലത്തീഫ് ആണ്.…

Continue reading
ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ
  • March 16, 2026

98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജയായ ഗീത ഗാന്ധീര്‍. ഇരട്ട നോമിനേഷനെന്ന അപൂര്‍വ നേട്ടമാണ് ഈ ഇന്ത്യന്‍-അമേരിക്കന്‍ വനിത സ്വന്തമാക്കിയത്. രണ്ട് ഡോക്യുമെന്ററി കാറ്റഗറികളിലായാണ് ഈ രണ്ട് നോമിനേഷനുകള്‍. വളരെ അപൂര്‍വം ഫിലിംമേക്കേര്‍സിന് മാത്രം ലഭിക്കുന്ന ഭാഗ്യമാണിത്.…

Continue reading

You Missed

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

‘വയനാട്ടിൽ LDFസർക്കാർ ടൗൺഷിപ്പ് പണിതു; പക്ഷെ UDF എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല’; ബൃന്ദ കാരാട്ട്

‘വയനാട്ടിൽ LDFസർക്കാർ ടൗൺഷിപ്പ് പണിതു; പക്ഷെ UDF എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല’; ബൃന്ദ കാരാട്ട്

എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

‘കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും’; എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ്

‘കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും’; എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ്

കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന പ്രചാരണം; വട്ടിയൂര്‍ക്കാവില്‍ പോര്

കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന പ്രചാരണം; വട്ടിയൂര്‍ക്കാവില്‍ പോര്