മാർക്കോയിലെ വയലൻസ് സഹിക്കാനായില്ല ; രാം ഗോപാൽ വർമ്മ

100 കോടി ക്ലബ്ബിൽ കയറിയ ഉണ്ണി മുകുന്ദന്റെ ആക്ഷൻ ത്രില്ലർ ചിത്രം മാർക്കോയിലെ വയലൻസ് രംഗങ്ങൾ കണ്ടിരിക്കാൻ സാധിച്ചില്ലായെന്ന് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. ചിത്രം റിലീസായ സമയം ചിത്രത്തെ പ്രകീത്തിച്ചുകൊണ്ട് സംവിധായകൻ എക്‌സിൽ പങ്കുവെച്ച പോസ്റ്റ് രാജ്യമാകെ ചർച്ചയായിരുന്നു.

ഗലാട്ട തെലുങ്കുവിന് നൽകിയ അഭിമുഖത്തിൽ സിനിമയ്ക്കുള്ളിലെ വയലൻസിനെ പറ്റി വാചാലനാകുകയായിരുന്നു രാം ഗോപാൽ വർമ്മ. “ഞാൻ എന്റെ സിനിമകളിൽ വളരെയധികമൊന്നും വയലൻസ് കാണിക്കാത്ത ഒരാളാണ്. രക്തച്ചൊരിച്ചിൽ ഒന്നും എന്റെ ചിത്രങ്ങളിൽ അധികം കാണാൻ കഴിയില്ല. എന്നിട്ടും അവയൊക്കെ വളരെ വയലന്റ് ആണെന്ന് ആളുകൾ പറയാറുണ്ട്. എന്റെ സാമാന്യബുദ്ധിക്ക് വയലന്റ് ആണെന്ന് തോന്നുന്നവ മാത്രമേ ഞാൻ നിർമ്മിക്കുകയും ആസ്വദിക്കുകയും ചെയ്യാറുള്ളു. എന്നാൽ മാർക്കോ സിനിമയിലെ വയലൻസൊന്നും എനിക്കൊട്ടും കണ്ടിരിക്കാൻ സാധിച്ചതേയില്ല” രാം ഗോപാൽ വർമ്മ പറയുന്നു.

മാർക്കോ നോർത്ത് ഇന്ത്യൻ ബോക്സോഫീസിലും ചലനമുണ്ടാക്കിയ സമയം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ രാം ഗോപാൽ പറഞ്ഞത്, “ഇത്ര ഞെട്ടിപ്പിക്കുന്നത്ര പുകഴ്ത്തലുകൾ ഒരു സിനിമയ്ക്ക് ഇതിന് മുൻപ് ലഭിക്കുന്നത് കേട്ടിട്ടേയില്ല, ചിത്രം കാണാൻ അതിയായി ആഗ്രഹിക്കുന്നു” എന്നാണ്. രാം ഗോപാൽ വർമ്മയുടെ പോസ്റ്റും ചിത്രം ഉത്തരേന്ത്യയിൽ ജനശ്രദ്ധ നേടാനുള്ള കാരണങ്ങളിലൊന്നായിരുന്നു.

താൻ കണ്ടിട്ടുള്ള സിനിമകളിൽ ഏറ്റവും മനസ്സിനെ ബാധിച്ചിട്ടുള്ള വയലൻസ് രംഗം 2002 റിലീസ് ചെയ്ത ‘ഇറെവെഴ്സിബിൾ’ എന്ന ഫ്രഞ്ച് ചിത്രത്തിലേതാണെന്നാണ് രാം ഗോപാൽ വർമ്മ പറഞ്ഞത്. അതിലെ വിവരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു രംഗം കണ്ട് താൻ നടുങ്ങി പോയി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ മനസിലാക്കുമ്പോഴും അതിന്റെ പരിധി നിശ്ചയിക്കേണ്ട ‘വര; എവിടെ വരയ്ക്കണം എന്നതും ഒരു ചോദ്യമാണ് എന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.

Related Posts

സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം
  • August 12, 2026

സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards…

Continue reading
മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി
  • August 11, 2026

മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ചിത്രീകരണത്തിന് അനുമതി. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് സന്നിധാനത്തും പരിസരത്തും വെച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത്. സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ണമായുംബോര്‍ഡിന്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം