പൊങ്കാല “സിനിമയിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ തയ്യാറായത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഞായറാഴ്ചയും ഒരു ഉത്സവപ്രതീതിയുള്ള ദിവസമാണ് എന്ന് സംവിധായകൻ എ. ബി ബിനിൽ. നവംബർ 30ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
മലയാള സിനിമ ചരിത്രത്തിൽ തന്നെ വളരെ വിരളമായിട്ട് മാത്രമേ ഞായറാഴ്ചകളിൽ റിലീസ് നടന്നിട്ടുള്ളൂ. 11 ഫൈറ്റ് സീനുകൾ ഉൾപ്പെട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് അതി കഠിനമായിരുന്നു. തീരദേശ മേഖലയിൽ നടന്ന ഒരു റിയൽ സ്റ്റോറിയിൽ നിന്നാണ് സിനിമയുടെ കഥ രൂപപ്പെട്ടത്. തീയേറ്ററിൽ നിന്ന് നല്ല പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും ചിത്രത്തിലെ നായകൻ ശ്രീനാഥ് ഭാസി പറഞ്ഞു.
നടൻ ബാബുരാജ്, അലൻസിയർ, ചിത്രത്തിലെ നായിക യാമി സോന, സൂര്യാ ക്രിഷ്, ഇന്ദ്രജിത്ത് ജഗജിത്ത്,ശ്രീരംഗ്, ദാവീദ് ജേക്കബ്, അശ്വമേധ് എന്നീ താരങ്ങളും ചിത്രത്തിന്റെ നിർമ്മാതാക്കളായ അനിൽ പിള്ള ,ദീപു ബോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് ചിത്രത്തിലെ പാട്ടിന് താരങ്ങൾക്കൊപ്പം ശ്രീനാഥ് ഭാസിയും അലൻസിയറും ചുവടുവെച്ചു. നവംബർ 30ന് ഗ്രേസ് ഫിലിം കമ്പനി ചിത്രം തീയറ്ററുകളിൽ എത്തിക്കും. മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത് അഡ്വർടൈസിങ്.







