അരുൺ ഗോപി നിർമ്മാണ രംഗത്തേക്ക്, നായകനായി അർജുൻ അശോകൻ

പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു. അരുൺ ഗോപി എക്‌സൈറ്റ്‌മെൻറിൻ്റെ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ആദ്യ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ നിഖിൽ മോഹൻ ആണ്. അർജുൻ അശോകൻ ആണ് ചിത്രത്തിലെ നായകൻ.
ജനുവരി 19 തിങ്കളാഴ്ച്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ഈ സംരംഭത്തിന് ആരംഭം കുറിച്ചത്. അണിയറ പ്രവർത്തകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ, പ്രശസ്ത നടൻ ഹരിശ്രീ അശോകൻ സ്വിച്ചോൺ കർമ്മവും, ഹൈബി ഈഡൻ എം.പി, ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.

മോഹനകൃഷ്ണൻ, അനിതാ മോഹൻ, ജസ്റ്റിൻ മാത്യു, ആൻഡ്രൂസ് തോമസ്, പി.എസ്. സുരാജ് ,റംസി എന്നിവർ ഭദ്രദീപം തെളിയിച്ചു. ഛായാഗ്രാഹകൻ ഷാജികുമാർ, ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, ഷീലു എബ്രഹാം, എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.

സംവിധായകൻ ഡിജോ ജോസിനോടെപ്പം പ്രവർത്തിച്ച നിഖിൽ മോഹൻ, ദിലീപ് നായകനായ പ്രിൻസ് &ഫാമിലി എന്ന ചിത്രത്തിൻ്റെ കോ-റൈറ്റർ കൂടിയായിരുന്നു.
നാലു ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ കഥ ഫുൾ ഫൺ ജോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

അർജുൻ അശോകൻ കൂടാതെ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദുബായ്, പോണ്ടിച്ചേരി. കൊച്ചി കോയമ്പത്തൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുക. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു.

വൻ വിജയം നേടിയ സുമേഷ് രമേഷ്, വലിയ പ്രതീക്ഷ നൽകുന്നതും, അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നതുമായ ചത്താ പച്ച എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, സംഗീതം – ഇലക്ട്രോണിക്ക് കിളി, എഡിറ്റിംഗ് – സാഗർ ദാസ്, കലാസംവിധാനം- അജി കുറ്റ്യാനി, മേക്കപ്പ്- സ്വേതിൻ വി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ, പ്രൊഡക്ഷൻ മാനേജർ – വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല, സ്റ്റിൽസ് – രാംദാസ് മാത്തൂർ, പിആർഒ – ശബരി.

Related Posts

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്
  • May 16, 2026

മിന്നല്‍ മുരളിയിലൂടെ മിന്നും താരമായ വസിഷ്ഠിന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. പാലക്കാട് വാണിയകുളം ടിആര്‍കെ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വസിഷ്ഠ്. സിനിമ തിരക്കുകള്‍ക്കിടയിലൂടെയാണ് വസിഷ്ഠിന്റെ പരീക്ഷ കാലം കടന്നു പോയത്. പരീക്ഷ ഫലം വന്നപ്പോഴും അവന്‍…

Continue reading
79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു; രണ്ട് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും
  • May 13, 2026

79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ആറ് ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ചിദംബരം സംവിധാനം ചെയ്ത് ബാലന്‍: ദ ബോയ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും