നിക്ഷേപിക്കാൻ വൈകിക്കേണ്ട, ഉയർന്ന പലിശ നിരക്കുള്ള സ്പെഷ്യൽ സ്കീമുകൾ ഇവയാണ്; സമയപരിധി അറിയാം

പല ബാങ്കുകൾക്കും ഉയർന്ന പലിശ വരെ നല്കാൻ കഴിയുന്ന സ്പെഷ്യൽ സ്കീമുകളുണ്ട്. ഇവ താരതമ്യം ചെയ്തതിനു ശേഷം നിക്ഷേപം നടത്തിയാൽ ഉയർന്ന വരുമാനം ഉറപ്പാക്കാം 

സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടെങ്കിൽ രാജ്യത്തെ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളും സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകളും അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. കാരണം, പല ബാങ്കുകൾക്കും ഉയർന്ന പലിശ വരെ നല്കാൻ കഴിയുന്ന സ്പെഷ്യൽ സ്കീമുകളുണ്ട്. ഇവ താരതമ്യം ചെയ്തതിനു ശേഷം നിക്ഷേപം നടത്തിയാൽ ഉയർന്ന വരുമാനം ഉറപ്പാക്കാം 

എസ്ബിഐ സ്പെഷ്യൽ അമൃത് കലാഷ് ഫിക്സഡ് ഡിപ്പോസിറ്റ്

എസ്ബിഐയുടെ അമൃത് കലാശ് സ്കീം 2024 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. 400 ദിവസത്തെ കാലയളവിന്  7.10 ശതമാനം പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം നിരക്കിന് അർഹതയുണ്ട്.

എസ്ബിഐ വീകെയർ സ്കീം:

എസ്ബിഐ വീകെയർ സ്കീമിന്റെ സമയപരിധി 2024 സെപ്തംബർ 30 വരെ നീട്ടിയിട്ടുണ്ട്, പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾ പുതുക്കുന്നതിനും ഇത് ലഭ്യമാണ്. 

ഐഡിബിഐ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം

ഐഡിബിഐ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി  2024 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. 300 ദിവസം, 375 ദിവസം, 444 ദിവസം, 700 ദിവസം എന്നിങ്ങനെ വിവിധ കാലാവധിയിൽ നിക്ഷേപിക്കാം. 300 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഉത്സവ എഫ്ഡികൾക്ക്, സാധാരണ പൗരന്മാർക്ക് ബാങ്ക് 7.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശ ലഭിക്കും.

ഇന്ത്യൻ ബാങ്ക് 

ഇന്ത്യൻ ബാങ്ക് അതിൻ്റെ പ്രത്യേക എഫ്ഡികൾക്കുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. ‘IND സൂപ്പർ 400 ഡേയ്സ്’ പദ്ധതി, 400 ദിവസത്തേക്ക് 10,000 രൂപ മുതൽ 2 കോടി രൂപയിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണ പൗരന്മാർക്ക്  7.25 ശതമാനവും മുതിർന്നവർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 8 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.

പഞ്ചാബ് & സിന്ധ് ബാങ്ക്

പഞ്ചാബ് & സിന്ധ് ബാങ്ക് അതിൻ്റെ പ്രത്യേക നിക്ഷേപ സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. 222 ദിവസത്തെ നിക്ഷേപ കാലയളവിൽ  6.30 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 333 ദിവസത്തെ കാലാവധിയുള്ള പ്രത്യേക നിക്ഷേപങ്ങൾക്ക് ബാങ്ക് 7.15 ശതമാനം നൽകുന്നു.

  • Related Posts

    സ്വര്‍ണവില വീണ്ടും കൂടി; ഇന്നത്തെ വിലയറിയാം
    • January 9, 2025

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 35 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 280 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7260 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഈ…

    Continue reading
    രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു
    • January 8, 2025

    രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്. ഡിസംബറില്‍ ചില്ലറവില്‍പ്പനയില്‍ 12 ശതമാനംവരെയാണ് ഇടിവുണ്ടായിരിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) വ്യക്തമാക്കുന്നു. ഡിസംബറില്‍ ട്രാക്ടര്‍ ഒഴികെ മറ്റെല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട്…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു