റെക്കോർഡ് വിലയിൽ നിന്നും കുത്തനെ താഴേക്ക്; സ്വർണവിലയിൽ ഇടിവ് തുടരുന്നു

നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു. ഒപ്പം യുഎസ് ഡോളർ ശക്തി പ്രാപിച്ചതും സ്വർണ വില കുറയുന്നതിന് കാരണമായി.

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്നലെ ഇടിയുകയായിരുന്നു. പവൻ ഇന്ന് 360 രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54520  രൂപയാണ്.

രണ്ട് ദിവസംകൊണ്ട് 480  രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച സ്വർണവില ഒറ്റയടിക്ക്  720 രൂപ വർധിച്ച് 55,000  ത്തിലേക്ക് എത്തിയിരുന്നു. നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു. ഒപ്പം യുഎസ് ഡോളർ ശക്തി പ്രാപിച്ചതും സ്വർണ വില കുറയുന്നതിന് കാരണമായി. യുഎസ് ട്രഷറി വരുമാനം 25% വർധിച്ചതിനാൽ ഡോളറിന്റെ ഡിമാൻഡ് വർധിച്ചിട്ടുണ്ട്. എല്ലാ ചൈന ഉൽപന്നങ്ങൾക്കും 60% തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ പ്രഖ്യാപനവും ഡോളറിന് കരുത്ത് നൽകിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര സ്വർണ്ണവില 2425 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. 

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6815 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5660 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 97 രൂപയായി
 
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂലൈ 1 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 2 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,080 രൂപ
ജൂലൈ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂലൈ 4 – ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില 53,600 രൂപ
ജൂലൈ 5 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,600 രൂപ
ജൂലൈ 6 – ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 54,120 രൂപ
ജൂലൈ 7 –  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,120 രൂപ
ജൂലൈ 8 –  ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 9 –  ഒരു പവന് സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി  വില 53,680 രൂപ
ജൂലൈ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,680 രൂപ
ജൂലൈ 11 –  ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,840 രൂപ
ജൂലൈ 12 –  ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54,080 രൂപ
ജൂലൈ 13 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 14 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 15 –  ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 54,000 രൂപ
ജൂലൈ 16 –  ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 54,280 രൂപ
ജൂലൈ 17 –  ഒരു പവന് സ്വർണത്തിന് 720 രൂപ ഉയർന്നു. വിപണി വില 55,000 രൂപ
ജൂലൈ 18 –  ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,880 രൂപ
ജൂലൈ 19 –  ഒരു പവന് സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 54,520 രൂപ

  • Related Posts

    സ്വര്‍ണ വില കുറഞ്ഞേ! പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,320 രൂപ
    • May 12, 2025

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 165 രൂപയും കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 8,880 രൂപ എന്ന…

    Continue reading
    കാത്തിരിക്കുന്നത് ഒരു കോടി; ടിക്കറ്റുവില 50 രൂപ; ഇന്നത്തെ ഭാ​ഗ്യവാനെ തേടി ഭാ​ഗ്യതാര BT-2
    • May 12, 2025

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര BT-1 ലോട്ടറി ഫലം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാ​ഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ആക്കിയപ്പോൾ, ടിക്കറ്റുവില 50 രൂപയുമായി ഉയർത്തിയിട്ടുണ്ട്. രണ്ടാം സമ്മാനമായി 75 ല​ക്ഷം…

    Continue reading

    You Missed

    ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ, പാകിസ്താനെ നേരിട്ടോളാം: ബലൂച് ലിബറേഷന്‍ ആര്‍മി

    ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ, പാകിസ്താനെ നേരിട്ടോളാം: ബലൂച് ലിബറേഷന്‍ ആര്‍മി

    ‘രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 10 ഉപഗ്രഹങ്ങള്‍’; ISRO ചെയർമാൻ വി നാരായണൻ

    ‘രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 10 ഉപഗ്രഹങ്ങള്‍’; ISRO ചെയർമാൻ വി നാരായണൻ

    INS വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

    INS വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

    ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്; അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്

    ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്; അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്

    നന്തന്‍കോട് കൂട്ടക്കൊലക്കേസ്; കേരളത്തെ നടുക്കിയ കൂട്ടക്കുരുതിയിൽ വിധി ഇന്ന്

    നന്തന്‍കോട് കൂട്ടക്കൊലക്കേസ്; കേരളത്തെ നടുക്കിയ കൂട്ടക്കുരുതിയിൽ വിധി ഇന്ന്

    നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു; 54 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ

    നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു; 54 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ