കരിയറിൽ ട്രാൻസ്ഫർ 57 വട്ടം, കോൺഗ്രസ്-ബിജെപി സർക്കാരുകളുടെ അപ്രീതി: ഐഎഎസ് ഓഫീസർ ഇന്ന് വിരമിക്കും

മൂന്നര പതിറ്റാണ്ട് നീണ്ട സർവീസ് കാലത്തിനിടയിൽ 57 തവണ തല മാറ്റം ചെയ്യപ്പെട്ട മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേമക ഇന്ന് വിരമിക്കും. ഹരിയാന കേഡറിൽ 1991 ബാച്ച് ഐഎഎസ് ഓഫീസറായ അശോക് അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ നിന്നാണ് വിരമിക്കുന്നത്. സർവീസ് കാലത്ത് സത്യസന്ധതക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

2012 രാജ്യം യുപിഎ സർക്കാർ ഭരിച്ചുകൊണ്ടിരിക്കെ റോബർട്ട് വാദ്രയുമായി ബന്ധപ്പെട്ട ഗുരുഗ്രാമിലെ ഭൂമി ഇടപാട് റദ്ദാക്കി കൊണ്ടാണ് അദ്ദേഹം രാജ്യമാകെ പ്രശസ്തനായത്. ആറുമാസത്തിൽ ഒന്ന് എന്ന തോതിൽ സർവീസ് കാലയളവിൽ ആകെ 57 തവണയാണ് അദ്ദേഹം സ്ഥലം മാറ്റത്തിന് വിധേയനായത്. സംസ്ഥാനത്ത് താരതമ്യേന പ്രാധാന്യം കുറഞ്ഞ വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന് കഴിഞ്ഞ 12 വർഷത്തിനിടെ നൽകിയിരുന്നത്. ഒരു വർഷം മുൻപാണ് ട്രാൻസ്പോർട്ട് വകുപ്പിന്റെ കമ്മീഷണർ ആയി അദ്ദേഹം ചുമതലയേറ്റത്.

സർവീസ് കാലയളവിൽ നാല് തവണ ആർക്കേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയിലേക്കും അദ്ദേഹത്തെ മാറ്റിയിരുന്നു. ഇതിൽ ഒരുവട്ടം കോൺഗ്രസ് ഭരിച്ച കാലത്തും മൂന്നുവട്ടം ബിജെപി ഭരിച്ച കാലത്തുമായിരുന്നു സ്ഥലംമാറ്റം. പശ്ചിമബംഗാൾ സ്വദേശിയായ ഇദ്ദേഹം 1965 ലാണ് ജനിച്ചത്. ഖരഗ്പുർ ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം, ടാറ്റ ഇൻസ്റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി കരസ്ഥമാക്കി. എംബിഎ ബിരുദധാരി കൂടിയായ ഇദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദവും നേടിയിട്ടുണ്ട്

Related Posts

ഗ്ലിഫ് മാട്രിക്‌സ്, കാമറകളെല്ലാം 50 എംപി; നത്തിങ് ഫോൺ 3 ഇന്ത്യൻ വിപണിയിൽ.
  • July 2, 2025

കാത്തിരിപ്പിനൊടുവിൽ നത്തിങ് ഫോൺ 3 ഇന്ത്യൻ‌ വിപണിയിൽ അവതരിപ്പിച്ചു. പരിഷ്കരിച്ച ഗ്ലിഫ് മാട്രിക്സ് ലൈറ്റിങും ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളുമായാണ് ഫോൺ എത്തിയിരിക്കുന്നത്. നത്തിങ് ഫോൺ വിപണിയിൽ പ്രിയങ്കരമായി മാറിക്കൊണ്ടിരിക്കുകയാണ്. നത്തിങ്ങിന്റെ ആദ്യ പ്രീമിയം മോഡൽ സ്മാർട്‌ഫോൺ ആണ് ഫോൺ 3.…

Continue reading
ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു
  • April 30, 2025

ക്രിമിനൽ അഭിഭാഷകൻ അഡ്വ.ബി.എ.ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്, പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബരി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം