വടക്കൻ കേരള തീരം മുതൽ ന്യൂനമർദ്ദ പാത്തി, പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത, മുന്നറിയിപ്പ്

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളി യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുമ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്  മുകളിലായി സെപ്റ്റംബർ അഞ്ചോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്‍റെ ഫലമായി അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

ഒറ്റപെട്ട സ്ഥലങ്ങളിൽ  സെപ്റ്റംബർ നാളെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്ക് – പടിഞ്ഞാറൻ അറബിക്കടലിലെ അസ്‌ന ചുഴലിക്കാറ്റ് തീവ്ര ന്യുനമർദ്ദമായി ശക്തി കുറഞ്ഞിട്ടുണ്ട്. തെക്ക് – തെക്ക് പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായി മാറിയിട്ടുമുണ്ട്. കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. 

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളി യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • Related Posts

    ഗ്ലിഫ് മാട്രിക്‌സ്, കാമറകളെല്ലാം 50 എംപി; നത്തിങ് ഫോൺ 3 ഇന്ത്യൻ വിപണിയിൽ.
    • July 2, 2025

    കാത്തിരിപ്പിനൊടുവിൽ നത്തിങ് ഫോൺ 3 ഇന്ത്യൻ‌ വിപണിയിൽ അവതരിപ്പിച്ചു. പരിഷ്കരിച്ച ഗ്ലിഫ് മാട്രിക്സ് ലൈറ്റിങും ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളുമായാണ് ഫോൺ എത്തിയിരിക്കുന്നത്. നത്തിങ് ഫോൺ വിപണിയിൽ പ്രിയങ്കരമായി മാറിക്കൊണ്ടിരിക്കുകയാണ്. നത്തിങ്ങിന്റെ ആദ്യ പ്രീമിയം മോഡൽ സ്മാർട്‌ഫോൺ ആണ് ഫോൺ 3.…

    Continue reading
    ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു
    • April 30, 2025

    ക്രിമിനൽ അഭിഭാഷകൻ അഡ്വ.ബി.എ.ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്, പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബരി…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി