‘വിഴിഞ്ഞത്തിന്റെ പേരില്‍ രാഷ്ട്രീയ പോര് നല്ലതല്ല, പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്’; പ്രതിപക്ഷത്തോട് വെള്ളാപ്പള്ളി നടേശന്‍

വിഴിഞ്ഞം തുറമുഖ ഓഹരിക്കൈമാറ്റത്തില്‍ പ്രതിപക്ഷത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞത്തെ പ്രതിസന്ധിയിലാക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. ഓഹരിക്കൈമാറ്റം ബിസിനസ് തര്‍ക്കമായി കാണണമെന്നും അതിന്റെ പേരില്‍ രാഷ്ട്രീയ പോര് നല്ലതല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. യോഗനാദം മുഖപ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങള്‍. ( Vellappally natesan on vizhinjam port row)

വിഴിഞ്ഞത്തെ വെള്ളത്തിലാക്കരുത് എന്ന ലേഖനത്തിലാണ് പ്രതിപക്ഷത്തിനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍. വിഴിഞ്ഞം വലിയ ബിസിനസ് സംരംഭമാണെന്നും വിഴിഞ്ഞം വളര്‍ന്നാല്‍ അനുബന്ധമായി നിരവധി വ്യവസായങ്ങള്‍ വളരുമെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. പൊന്മുട്ടയിടുന്ന താറാവിനെ കഴുത്തുഞെരിച്ച് കൊല്ലരുതെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഓര്‍മിപ്പിക്കുന്നത്.

വിഴിഞ്ഞത്തിന്റെ പേരിലുള്ള വിവാദങ്ങളെ വളര്‍ത്തരുതെന്ന ഇ പി ജയരാജന്റെ നിലപാടിനെ വെള്ളാപ്പള്ളി നടേശന്‍ പ്രശംസിക്കുന്നുമുണ്ട്. ഇത് പക്വതയുള്ള നിലപാടെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറിച്ചു. ആരോപണങ്ങളില്‍ വിശ്വസനീയമായ അന്വേഷണങ്ങള്‍ നടത്താനും പരാതികള്‍ പരിശോധിക്കാനുമുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇതിനെല്ലാം പ്രതിപക്ഷം ക്രിയാത്മകമായ പിന്തുണ നല്‍കണമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

Related Posts

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്
  • July 16, 2026

കേന്ദ്ര പദ്ധതിയിൽ നെൽകൃഷിക്ക് കൂടുതൽ സഹായം. പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. മൈക്രോ ഇറിഗേഷൻ കൂടുതലുള്ള സംസ്ഥാന പട്ടികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേന്ദ്ര ഡാറ്റ ബേസിൽ കേരളത്തിനും ആക്സസ് നൽകും. റബർ ഷീറ്റുകളുടെ…

Continue reading
സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം
  • July 16, 2026

ലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം. സമരത്തില്‍ നേരിട്ട് പങ്കെടുത്ത് രക്തസാക്ഷികള്‍ ആയവര്‍ക്ക് പോലും സ്മാരകമില്ലാത്ത വലിയചുടുകാട്ടില്‍ വി എസിന് വേണ്ടി സ്മാരകം നിര്‍മ്മിക്കരുതെന്ന് കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

തിരു. മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്: 2019-21 കാലത്ത് മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല