ഗർഭിണിയായ യുവതിയെ ആക്രമിച്ച് രണ്ട് വിദ്യാർത്ഥികൾ, 

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അധികൃതർ യുവതിയുടെ ബന്ധുക്കളോട് വിശദമാക്കുകയായിരുന്നു

ഹഡിംഗ്ടൺ: ബസ് സ്റ്റോപ്പിൽ വച്ച് സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ യുവതിയുടെ ഗർഭം അലസിപ്പോയി. ബ്രിട്ടനിലെ ഹഡിംഗ്ടണിലുള്ള  ഈസ്റ്റ് ലോത്തിയനിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ടാണ് ഗർഭിണിയായ യുവതിയെ സ്കൂൾ വിദ്യാർത്ഥികൾ ആക്രമിച്ചത്. ബസ് കാത്ത് നിൽക്കുന്നതിനിടെ ഗർഭിണിയായ യുവതിയെ തള്ളിയിട്ട ശേഷം വിദ്യാർത്ഥികൾ ഓടിപ്പോവുകയായിരുന്നുവെന്നാണ് പരാതി. ഈസ്റ്റ് ലോത്തിയനിലെ ഹൈ സ്ട്രീറ്റിലായിരുന്നു ഗർഭിണിയായ യുവതിക്ക് ദുരനുഭവമുണ്ടായത്. 

രക്തസ്രാവമുണ്ടായതിന് പിന്നാലെ എഡിൻബർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അധികൃതർ യുവതിയുടെ ബന്ധുക്കളോട് വിശദമാക്കുകയായിരുന്നു. യുവതിയ ആക്രമിച്ച വിദ്യാർത്ഥികളെ കണ്ടെത്താൻ സഹായം തേടി യുവതിയുടെ ഭർത്താവ് സമൂഹമാധ്യമങ്ങളിൽ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടില്ലെന്നും അവർ വളരെ അധികം ദുഖിതയാണെന്നുമാണ് ഭർത്താവ് സമൂഹമാധ്യമങ്ങളിൽ വിശദമാക്കുന്നത്. നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ ഇക്കാര്യം അവരുമായി സംസാരിക്കണമെന്ന ആവശ്യത്തോടെയാണ് യുവാവ് ഭാര്യയ്ക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. 

സ്കൂൾ യൂണിഫോം ധരിച്ചെത്തിയ രണ്ട് വിദ്യാർത്ഥികളാണ് യുവതിയെ ആക്രമിച്ചത്. ബസ് സ്റ്റോപ്പിലെ സീറ്റിൽ ഇരിക്കാമെന്ന് യുവതി പറഞ്ഞതിന് പിന്നാലെയായിരുന്നു വിദ്യാർത്ഥികളുടെ അപ്രതീക്ഷിത ആക്രമണം.  വിദ്യാർത്ഥികൾ തള്ളിയിട്ടതിന് പിന്നാലെ താൻ ഗർഭിണിയാണെന്ന് യുവതി പറഞ്ഞതോടെ വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. 

  • Related Posts

    പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്!
    • September 30, 2024

    ജോയിയുടെ കയ്യിലിരുന്ന പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും പച്ചനിറത്തിലുള്ള മൂന്ന് പ്ലാസ്റ്റിക് കവർ പൊലീസ് കണ്ടെടുത്തു. അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി…

    Continue reading
    സീറ്റിനടിയിൽ വിദഗ്ധമായി ഒളിപ്പിച്ചു, പക്ഷേ വാഹന പരിശോധനക്കിടെ പിടിവീണു; കാപ്പ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ
    • September 30, 2024

    മുന്‍പ് നിരവധി കേസുകളില്‍ പ്രതിയായ ജംഷീര്‍ അലി കാപ്പ ചുമത്തപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു സുല്‍ത്താന്‍ബത്തേരി: കാപ്പ ചുമത്തപ്പെട്ട പ്രതി കഞ്ചാവുമായി അറസ്റ്റില്‍. വൈത്തിരി പൊഴുതന സ്വദേശി കെ ജംഷീര്‍ അലിയെ (39) ആണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.  ഞായറാഴ്ച…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി