‘ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ല, പച്ചക്കള്ളം’; ഷൈനെതിരായ പരാതിയില്‍ ഇടപെട്ടെന്ന ആരോപണത്തിന് മറുപടിയുമായി ഫെഫ്ക

സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ ഫെഫ്കയ്‌ക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. വിഷയത്തില്‍ ഫെഫ്ക ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്ക നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും ഐസിസി പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഫെഫ്ക ഇടപെടേണ്ട ആവശ്യമില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ശക്തമായ നടപടിയെടുക്കുമെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഫെഫ്ക നിലപാട് മാറ്റിയെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും ഫിലിം ചേംബേര്‍സ് മോണിറ്ററിംഗ് കമ്മിറ്റിയുടേയും വിമര്‍ശനങ്ങളോടായിരുന്നു ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം. (B unnikrishnan fefka replay in shine tom chacko film issue)

ഒത്തുതീര്‍പ്പിനായി ഫെഫ്ക നിര്‍മാതാവിനെ വിളിച്ചുവരുത്തിയെന്നും വിശദീകരണം തേടിയെന്നുമുള്ള ആരോപണം പച്ചക്കള്ളമെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഐസിസി ശുപാര്‍ശ നടപ്പാക്കേണ്ടത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്. അസോസിയേഷനുകള്‍ വിഷയത്തിലെടുക്കുന്ന നടപടികള്‍ക്ക് ഫെഫ്ക പൂര്‍ണ പിന്തുണ അറിയിച്ചതാണ്. സജി നന്ത്യാട്ട് ഉള്‍പ്പെടെയുള്ളവര്‍ ഫെഫ്ക സൂത്രവാക്യം സിനിമാ നിര്‍മാതാവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയെന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നാണ് ഫെഫ്കയുടെ വാദം.

ഷൈന്‍ ടോം ചാക്കോയോട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചെന്നും ലഹരി ഉപയോഗത്തില്‍ നിന്ന് മോചനം നേടാന്‍ ഷൈന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും ബി ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഷൈനുമായി സംസാരിച്ചെന്ന് ബി ഉണ്ണികൃഷ്ണന്‍ ട്വന്റിഫോറിനോട് ആവര്‍ത്തിച്ചു. അദ്ദേഹം സിനിമയില്‍ നിന്ന് അവധിയെടുക്കുകയാണ് എന്ന് അറിയിച്ചതായും ചികിത്സയിലേക്ക് പോകുന്നതിനാണ് മാറിനില്‍ക്കുന്നത് എന്നാണ് പറഞ്ഞതെന്നും ബി ഉണ്ണികൃഷ്ണന്‍ ട്വന്റിഫോറിനോട് വ്യക്തമാക്കി.

Related Posts

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം; കടയത്തി മലയിടുക്ക് വളഞ്ഞ് പൊലീസ്
  • December 6, 2025

തൃശൂർ വിയ്യൂർ ജയിലിന്റെ സമീപത്തുനിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം. ബാലമുരുകൻ ചാടിയ തെങ്കാശിയിലെ കടയത്തി മലയിടുക്ക് വളഞ്ഞ് പൊലീസ് സംഘം. കാലാവസ്ഥ പ്രതികൂലമായതിനാൽ ഡ്രോൺ പരിശോധന അസാധ്യമാണ്. 40 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥർ കടയത്തി…

Continue reading
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദേശം
  • December 1, 2025

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളിൽ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങൾ വേഗത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകും. അത്തരം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം