ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തൽ; ടിപ്പർ ലോറികൾ പിടികൂടി പൊലീസ്

ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തിയ 14 ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് തൊടുപുഴയിൽ 14 ലോറികൾ പിടികൂടിയത്.

ലോഡുകൾക്ക് മതിയായ രേഖകൾ ഇല്ല. വാഹനത്തിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ കരിങ്കല്ല് കടത്തി. പാസ്സും ബില്ലും ഇല്ലാതെ കരിങ്കല്ല് കടത്തിയ വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കും. അനധികൃത പാറ ഖനനവും കടത്തുമായി ബന്ധപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന തുടരുകയാണ്.

തമിഴ്നാട്ടിൽ നിന്നും കരിങ്കല്ലുമായി എത്തിയ ലോറികൾ കമ്പംമേട്, കുമളി ചെക്ക്പോസ്റ്റുകളിൽ ഡ്രൈവർമാർ തടഞ്ഞു. പാസ്സ് ഇല്ലാതെ അസംസ്കൃത വസ്തുക്കളുമായി എത്തുന്നുവെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെ തമിഴ്നാട് സ്വദേശിയായ ഡ്രൈവർമാരിൽ ഒരാൾക്ക് പരുക്കേറ്റു. പൊലീസ് ഇടപെട്ട് ലോറികൾ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറി.

Related Posts

ഷഹബാസ് കൊലപാതകം; പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം; 25ന് വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി
  • April 22, 2025

താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം. കുട്ടികളെ കോടതിയില്‍ ഹാജരാക്കുന്നതില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.പ്രതികളായ കുട്ടികളുടെ ഹർജികളിൽ പ്രോസിക്യൂഷനോട് വിശദീകരണം തേടി. കേസിൽ 25ന് വിശദമായ വാദം കേൾക്കും. പ്രതികൾ കുട്ടികളാണെന്നും,…

Continue reading
രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം
  • April 22, 2025

സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഷഹബാസ് കൊലപാതകം; പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം; 25ന് വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി

ഷഹബാസ് കൊലപാതകം; പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം; 25ന് വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

‘എന്നെ ക്യാമ്പിലേക്ക് മടക്കി അയക്കാൻ പോകുന്നു, രക്ഷിക്കണം’; സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ യുവാവ്

‘എന്നെ ക്യാമ്പിലേക്ക് മടക്കി അയക്കാൻ പോകുന്നു, രക്ഷിക്കണം’; സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ യുവാവ്

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം