സ്വര്‍ണം കുതിച്ചുയരുന്നു; വിലയെ സ്വാധീനിച്ചത് രൂപയുടെ തകര്‍ച്ചയോ? ഇന്നത്തെ നിരക്കുകള്‍ അറിയാം


ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവിലയും കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 520 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 11970 രൂപയായി. ഒരു പവന് ഇന്ന് 95760 രൂപയും നല്‍കേണ്ടി വരും. (gold rate hiked in kerala december 03)

ഒരു ഡോളറിന് തൊണ്ണൂറ് രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരവും കടന്ന് രൂപ കൂടുതല്‍ ആഴങ്ങളിലേക്ക് വീഴുകയാണ്. ആര്‍ബിഐ ഡോളര്‍ വിറ്റഴിച്ച് വീഴ്ചയെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പണം പിന്‍വലിച്ചതും ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനെപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കിടയാക്കിയത്. ഈ ഘടകങ്ങളെല്ലാം സംസ്ഥാനത്തെ സ്വര്‍ണവിലയേയും ബാധിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Related Posts

സ്വർണവില ഉയർന്നു; പവന് കൂടിയത് 200 രൂപ
  • December 8, 2025

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 95,640 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,955 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ്…

Continue reading
50 രൂപ നല്‍കി ഒരു കോടി നേടാം; സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്
  • December 5, 2025

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയയും മൂന്നാം സമ്മാനം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം