ഇന്ത്യാ സന്ദർശനം മസ്ക് മാറ്റിയതിന് പിന്നാലെ ടെസ്‌ലയുടെ വൻ പ്രഖ്യാപനം: എതിരാളികൾക്കുള്ള മറുപടി, ഇളവുകൾ

ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തെ അതികായനായ ടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതിന് പിന്നാലെ, കമ്പനി ചൈനയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു. മോഡൽ വൈ, മോഡൽ എക്സ്, മോഡൽ എസ് കാറുകൾക്കാണ് വില കുറച്ചിരിക്കുന്നത്. മോഡൽ 3 യുടെ അപ്ഡേറ്റിന് 14000 യുവാൻ കുറച്ച് വില 231900 യുവാനാക്കി. മോഡൽ വൈ 249900, മോഡൽ എസ് 684900, മോഡൽ എക്സ് 814000 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില.

വിൽപ്പന കുറയുന്നതും മാർക്കറ്റിൽ മത്സരം കടുക്കുന്നതുമാണ് ടെസ്‌ല കമ്പനിക്ക് വലിയ വെല്ലുവിളിയാകുന്നത്. ഇലക്ട്രിക് വാഹന നിർമ്മാണ വിതരണ രംഗത്ത് ചൈനയിലെ ബിവൈഡിയാണ് ടെസ്‌ലയുടെ വലിയ എതിരാളി. ഇവരാകട്ടെ, തങ്ങളുടെ സോങ് പ്രോ ഹൈബ്രിഡ് എസ്‌യുവി മോഡലിന് വില 15.4% കുറച്ച് എതിരാളികളെയും ഉപഭോക്താക്കളെയും ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ലോകത്തിലെ ഇലക്ട്രിക് വാഹന ഉൽപ്പാദന വിതരണ രംഗത്ത് ടെസ്‌ലയെ മറികടന്ന് ബിവൈഡി മുന്നിലെത്തിയിരുന്നു. ഫെബ്രുവരി മുതൽ ബിവൈഡി തുടർച്ചയായി ഇളവുകൾ നൽകുന്നുണ്ട്

ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ടെസ്‌ല തങ്ങളുടെ 10% ജീവനക്കാരെ പിരിച്ചുവിട്ടിട്ട് അധിക കാലം ആയിട്ടില്ല. ചൈനീസ് വിപണിയിൽ നിന്ന് 10000 ഡോളറിൽ താഴെ വിലയുള്ള കാറുകൾ വിപണിയിലേക്ക് ഒഴുകി എത്തുന്നതാണ് ടെസ്‌ലയെ പ്രതിരോധത്തിലാക്കുന്നത്. അതിനിടെ ആർക്കും വാങ്ങാവുന്ന വിലയ്ക്ക് ടെസ്‌ല കാറുകൾ വിപണിയിലിറക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് കമ്പനി പുറകോട്ട് പോവുകയും ചെയ്തു.

ഇലക്ട്രിക് വാഹന അസംബ്ലി യൂണിറ്റ് ഇന്ത്യയിൽ സ്ഥാപിക്കുന്നതിന്റെ ചർച്ചകൾക്കായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഇന്ത്യയിലെത്തുന്നു എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. ഇന്നും നാളെയുമായാണ് സന്ദർശനം നിശ്ചയിച്ചത്. രാജ്യത്തെ ഇലക്ട്രിക് വാഹന നയത്തിൽ ടെസ്‌ലയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റമുണ്ടാകുമെന്നും വമ്പൻ പ്രഖ്യാപനം നടക്കുമെന്നും കരുതിയിരുന്നു. എന്നാൽ ടെസ്‌ല കമ്പനിയുമായി ബന്ധപ്പെട്ട നിർണായക യോഗങ്ങളിൽ പങ്കെടുക്കേണ്ടത് കൊണ്ട് ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവെക്കുന്നു എന്നായിരുന്നു ഇന്നലെ മസ്ക് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ചൈനീസ് വിപണിയിലും അമേരിക്കൻ വിപണിയിലും തങ്ങളുടെ മോഡലുകളുടെ വില കുറച്ചത്.

Story Highlights : Tesla lures China consumers with cheaper cars as Musk postpones India visit.

  • Related Posts

    വാഹ​നത്തിന്റെ മുകളിലേക്ക് മരം മുറിച്ചിട്ട് പരീക്ഷണം; ഒരു പോറൽ പോലും ഇല്ല; ഞെട്ടിച്ച് ബിവൈഡിയുടെ യാങ്‌വാങ് U8L SUV
    • December 3, 2025

    ഒരു വാഹനം വാങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് വാഹ​നത്തിന്റെ സുരക്ഷ സംബന്ധിച്ച ഫീച്ചറുകൾ. വാഹനത്തിന്റെ സുരക്ഷ തെളിയിക്കുന്നതിനായി ഇടി പരീക്ഷയാണ് പ്രധാന മാനദണ്ഡമായി കാണുന്നത്. ഇന്ത്യയിൽ ഭാരത് എൻഎക്യാപിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വാഹനങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്. എന്നാൽ ഇടി പരീ​ക്ഷണങ്ങളിൽ…

    Continue reading
    മദ്യപാനികൾ ഹോൺ അടിച്ചു ശല്യപ്പെടുത്തി; ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി
    • December 1, 2025

    മലപ്പുറത്ത് മദ്യപാനികൾ ഹോൺ അടിച്ചു ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി. നിലമ്പൂർ സ്വദേശി ഡോ. അസറുദീനാണ് പരാതി നൽകിയത്. ബന്ധുവീട്ടിൽ നിർത്തിയിട്ട അസറുദീന്റെ കാർ കത്തിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം