ഇവി വിപണി മുഖ്യം; കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് കാറുകളെത്തിക്കാൻ ലീപ്‌മോട്ടോർ ഇന്ത്യയിലേക്ക്

ഇന്ത്യൻ‌ കാർ വിപണി ഉണർവിലാണ് ഇപ്പോൾ. ഇവി വിപണി പിടിമുറുക്കാൻ നിരവധി കമ്പനികളാണ് മത്സരരം​ഗത്തുള്ളത്. അന്താരാഷ്‌ട തലത്തിൽ ഹിറ്റടിച്ച മറ്റൊരു ഇലക്ട്രിക് വാഹന നിർമാതാക്കൾ കൂടി ഇന്ത്യയിലേക്കുള്ള പ്രവേശനത്തിനൊരുങ്ങുന്നത്. ജീപ്പിന്റേയും സിട്രണിന്റെയും എല്ലാം മാതൃകമ്പനിയായ സ്റ്റെല്ലാന്റിസിന്റെ സബ്-ബ്രാൻഡായ ലീപ്മോട്ടോറാണ് ഇന്ത്യൻ വിപണിയിൽ സാന്നിധ്യം അറിയിക്കാൻ എത്തുന്നത്.

ഓസ്‌ട്രേലിയ, മലേഷ്യ, ന്യൂസിലാൻഡ്, റൊമാനിയ, ഫ്രാൻസ്, ഇറ്റലി, നേപ്പാൾ, തായ്‌ലൻഡ് തുടങ്ങി ചില രാജ്യങ്ങളിൽ ലീപ്‌മോട്ടോർ ഇതിനകം സാന്നിധ്യമറിയിച്ചിട്ടുണ്ട്. T03, B10, C10, C10 റീവ് എന്നിങ്ങനെ നാല് ഇലക്ട്രിക് കാറുകളാണ് ബ്രാൻഡിനുള്ളത്. എന്നാൽ ഇതിൽ ഏത് വാഹനമാകും ഇന്ത്യൻ വിപണിയിൽ എത്തുകയെന്നത് തീരുമാനമായിട്ടില്ല. ലീപ്മോട്ടറിന്റെ എൻട്രി ലെവൽ കാറായ T03 ഇവി ഇന്ത്യൻ സാഹചര്യങ്ങൾ പറ്റിയ വണ്ടിയാണെന്നാണ് അനുമാനം.

ഒറ്റ ചാർജിൽ 265 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്കാ T03. 37.3 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വെറും 36 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. 12.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. KDDI 3.0 വോയ്സ് റെക്കഗ്നിഷനും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളുമുള്ള ബ്രാൻഡിന്റെ ഒഎസ് ഇന്റലിജന്റ് കാർ സംവിധാനവും ലീപ്മോട്ടോർ T03 ഹാച്ച്ബാക്കിലുണ്ട്.

5-സീറ്റർ C10 ഇലക്ട്രിക് എസ്‌യുവിയും സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഇവി ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. 69.9 kWh ബാറ്ററി പായ്ക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. WLTP സൈക്കിളിൽ ലീപ്മോട്ടോർ C10 ഇലക്ട്രിക് എസ്‌യുവിയിൽ 423 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. 7.5 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ C10 ഇവിക്കാവും.

Related Posts

വാഹ​നത്തിന്റെ മുകളിലേക്ക് മരം മുറിച്ചിട്ട് പരീക്ഷണം; ഒരു പോറൽ പോലും ഇല്ല; ഞെട്ടിച്ച് ബിവൈഡിയുടെ യാങ്‌വാങ് U8L SUV
  • December 3, 2025

ഒരു വാഹനം വാങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് വാഹ​നത്തിന്റെ സുരക്ഷ സംബന്ധിച്ച ഫീച്ചറുകൾ. വാഹനത്തിന്റെ സുരക്ഷ തെളിയിക്കുന്നതിനായി ഇടി പരീക്ഷയാണ് പ്രധാന മാനദണ്ഡമായി കാണുന്നത്. ഇന്ത്യയിൽ ഭാരത് എൻഎക്യാപിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വാഹനങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്. എന്നാൽ ഇടി പരീ​ക്ഷണങ്ങളിൽ…

Continue reading
മദ്യപാനികൾ ഹോൺ അടിച്ചു ശല്യപ്പെടുത്തി; ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി
  • December 1, 2025

മലപ്പുറത്ത് മദ്യപാനികൾ ഹോൺ അടിച്ചു ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി. നിലമ്പൂർ സ്വദേശി ഡോ. അസറുദീനാണ് പരാതി നൽകിയത്. ബന്ധുവീട്ടിൽ നിർത്തിയിട്ട അസറുദീന്റെ കാർ കത്തിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി