വീണ്ടും ജീവനെടുത്ത് കാട്ടാന: വയനാട് പുല്‍പ്പള്ളിയില്‍ യുവാവിന് ദാരുണാന്ത്യം

വയനാട് പുല്‍പ്പള്ളി കൊല്ലിവയലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. റിസര്‍വ് വനത്തില്‍ വച്ചാണ് കാട്ടാന ആക്രമിച്ചതെന്ന് വനം വകുപ്പ് വ്യക്തമാക്കി.

പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വച്ചാണ് ആന യുവാവിനെ ആക്രമിച്ചത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി ചുമന്ന് വനപാതയിലെത്തിച്ചു വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണപ്പെട്ടു.

റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്ന വഴി രാത്രി 7.30ഓടെയാണ് വിഷ്ണുവിനെ ആന ആക്രമിച്ചത്. കര്‍ണാടക സ്വദേശി ആണെങ്കിലും ആദിവാസി വിഭാഗത്തില്‍ പെടുന്ന വ്യക്തിയായതിനാല്‍ നാളെ തന്നെ നഷ്ടപരിഹാരം നല്‍കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.

അതേസമയം, അതിരപ്പിള്ളി പിള്ളപ്പാറയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ചാലക്കുടി സ്വദേശി ബാബു പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന ഭൂമിയിലെ വാഴകളും കപ്പയും കാട്ടാന നശിപ്പിച്ചു. ഇതോടെ കൃഷി തന്നെ അവസാനിപ്പിക്കുകയാണെന്ന് ബാബു പറഞ്ഞു. ഇന്ന് രാവിലെയും വൈകുന്നേരവും ആണ് കാട്ടാന കൃഷിയിടത്തില്‍ എത്തിയത്. ഒരു വര്‍ഷമുന്‍പാണ് നാലേക്കര്‍ ഭൂമി പാട്ടത്തിന് എടുത്ത് ചുറ്റും സോളാര്‍ വേലി ഇട്ട് കൃഷി ആരംഭിച്ചത്. വാഴയും കൊള്ളിയും പച്ചക്കറികളുംപറമ്പ് നിറയെ കൃഷി ആരംഭിച്ചു. ആരംഭം മുതല്‍ കുരങ്ങും മയിലും പന്നിയും കൃഷിക്ക് വെല്ലുവിളി ആയെങ്കിലും പ്രതിബന്ധങ്ങളെ അതിജീവിച്ച് കൃഷി വിളവെടുക്കാന്‍ ആയതിനിടയിലാണ് കാട്ടാന ആക്രമണം ഇപ്പോള്‍ ഉണ്ടായത്. ബാബുവിന്റെ സോളാര്‍ വേലി തകര്‍ത്താണ് കാട്ടാന കൃഷി നശിപ്പിക്കുന്നത്. കാട്ടാന കൃഷിയിടത്തിലെത്തി കൃഷി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ 24 ന് ലഭിച്ചു.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം