ബറോസ് മൂന്നാം വാരത്തിലേക്ക് കളക്ഷൻ റിപ്പോർട്ട് പുറത്ത്

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് തിയേറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർക്കും നിർമ്മാതാക്കൾക്കും ഒരുപോലെ വലിയ പ്രതീക്ഷകളായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 3.6 കോടി രൂപയുടെ മികച്ച കളക്ഷൻ നേടി മലയാള സിനിമയിലെ ഏറ്റവും വലിയ ഓപ്പണിംഗുകളിലൊന്നായി. ബോഗെയ്ൻവില്ല, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ മറ്റ് ഹിറ്റ് ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനെ പോലും ബറോസ് മറികടന്നു. [Barroz collection report out]

ഫാന്റസി ജോണർ ചിത്രമായ ബറോസ് റിലീസായി മൂന്നാം വാരത്തിലേക്ക് എത്തിനിൽക്കുകയാണ് ഇപ്പോൾ. എന്നാൽ ചിത്രത്തിന് ആദ്യ ദിനം ലഭിച്ച ആവേശം അധികം നിലനിന്നില്ല. പുതിയ ചിത്രങ്ങളുടെ റിലീസ് ബറോസിന്റെ കളക്ഷനെ ബാധിച്ചുവെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ടുകൾ. റിപ്പോർട്ട് അനുസരിച്ചു റിലീസ് ചെയ്ത് പതിമൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 10.80 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത് എട്ടാം ദിനം വരെ 9.8 കോടിയായിരുന്നു ബറോസ് നേടിയത്. പൂർണ്ണമായും ത്രീഡിയിൽ ഒരുക്കിയ ആദ്യ മലയാള ചിത്രങ്ങളിലൊന്നായ ബറോസ്150 കോടി രൂപയുടെ വലിയ ബജറ്റിലാണ് ഒരുക്കിയത്.

മലയാള സിനിമയുടെ നാഴികക്കല്ലായ ആദ്യ 70mm ചിത്രവും ത്രീഡി ചിത്രവും സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ ‘ഡി ഗാമയുടെ നിധിയുടെ കാവൽക്കാരൻ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. വിവിധ ഭാഷകളിലുള്ള താര നിരയാണ് ചിത്രത്തിലുള്ളത്. ടൈറ്റിൽ റോളിൽ മോഹൻലാൽ, മായസാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം ,സീസർ ലോറന്റെ റാട്ടൺ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു.

Related Posts

‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി
  • May 29, 2026

ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരായ ഹര്‍ജിയില്‍ റെസ്‌ലിങ് ഫെഡറേഷന് തിരിച്ചടി. ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി. ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രിംകോടതി. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ…

Continue reading
ലോക കീരിടം നിലനിര്‍ത്താന്‍ മെസിപ്പട വീണ്ടും; പൗലോ ഡിബാല സ്‌ക്വാഡിലില്ല
  • May 29, 2026

2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ച 26 അംഗ സ്‌ക്വാഡിനെ ഇത്തവണയും നയിക്കുന്നത് സാക്ഷാല്‍ ലയണ്‍ മെസി തന്നെയാണ്. ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടാമെന്‍ഡി, റോഡ്രിഗോ ഡിപോള്‍ എന്നിങ്ങനെ ഖത്തറിലെ പുല്‍മൈതാനങ്ങളെ ത്രസിപ്പിച്ച എതാണ്ട്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരോഗ്യസംരക്ഷണത്തിന്റെ പുതിയ മാതൃക: പിലാറ്റീസ്‌ സെന്ററുമായി തിരുവനന്തപുരം സ്വദേശി

ആരോഗ്യസംരക്ഷണത്തിന്റെ പുതിയ മാതൃക: പിലാറ്റീസ്‌ സെന്ററുമായി തിരുവനന്തപുരം സ്വദേശി

അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്