തിയേറ്ററിൽ പരാജയം; ഓസ്കാർ പ്രാഥമിക പട്ടികയിൽ സർപ്രൈസ് എൻട്രി നേടി ‘കങ്കുവ’

97 ാ മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ സിരുത്തൈ ശിവയുടെ കങ്കുവയും ഇടം പിടിച്ചു. സൂപ്പര്‍ സ്റ്റാര്‍ സൂര്യ നായകനായെത്തിയ തമിഴ് ചിത്രമാണ് കങ്കുവ. തിയേറ്ററിൽ പരാജയപ്പെട്ടിട്ടും ഓസ്കർ പട്ടികയിൽ ചിത്രം സ്ഥാനം നേടിയതിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് കങ്കുവ തിരഞ്ഞെടുക്കപ്പെട്ടത്. [KANGUVA]

ചിത്രത്തിന്റെ ഓസ്കാർ എൻട്രിയെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി എത്തുന്നുണ്ട്. പ്രമുഖ ഫിലിം ഇന്‍ഡസ്ട്രി ട്രാക്കര്‍ മനോബാല വിജയബാലന്‍ ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ട്വീറ്റ് നിമിഷ നേരം കൊണ്ട് വൈറലായി.

323 ചിത്രങ്ങളിൽ നിന്ന് 207 ചിത്രങ്ങളാണ് ഓസ്കാറിന്‍റെ ആദ്യ പട്ടികയിലേക്ക് ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കങ്കുവയെ കൂടാതെ ആടുജീവിതം, സന്തോഷ്, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എട്ടാം തിയതി ആരംഭിക്കുന്ന വോട്ടിങ് 12ാം തിയതി വരെയാണ്. ഈ വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക. ജനുവരി 17 ന് നോമിനേഷനുകളുടെ അന്തിമ പട്ടിക പുറത്തുവിടും. മാര്‍ച്ച് 2 നാണ് ഓസ്‌കര്‍ വിജയികളെ പ്രഖ്യാപിക്കുക.

Related Posts

79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു; രണ്ട് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും
  • May 13, 2026

79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ആറ് ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ചിദംബരം സംവിധാനം ചെയ്ത് ബാലന്‍: ദ ബോയ്…

Continue reading
‘വി ഡി സതീശനെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു’; പിന്തുണച്ച് സംവിധായകൻ ഭദ്രൻ
  • May 7, 2026

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ വരണം ഹൈക്കമാന്റിനോട് അഭ്യർഥനയുമായി സംവിധായകൻ ഭദ്രൻ. പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ, അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവുമെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. രമേശിന്റേയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍

വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍

‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ

‘വി ഡി സതീശൻ എന്ന ഞാൻ’ ; തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ

വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ

വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ

കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും; വീട്ടില്‍ നിന്ന് പുറത്തേക്കുപോയി

കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും; വീട്ടില്‍ നിന്ന് പുറത്തേക്കുപോയി

പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി

പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി