ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’; ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ക‍ർണാടക കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗ രം​ഗത്തെത്തി. ഇതിന് മുമ്പ് കോൺഗ്രസിന് ഭരണം കിട്ടിയപ്പോൾ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോൾ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ചന്നാഗിരി എംഎൽഎ ആവശ്യപ്പെടുന്നത്. 

കൂടുതൽ സമുദായങ്ങൾക്ക് പ്രാതിനിധ്യം കിട്ടുന്ന തരത്തിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നും ബസവരാജു ശിവഗംഗ ആവശ്യപ്പെട്ടു. പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ മന്ത്രിമാർ ഉപമുഖ്യമന്ത്രിപദവി വേണമെന്നും ആവശ്യമുയര്‍ന്നു. ഏഴ് മന്ത്രിമാരാണ് ഈ ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്. വൊക്കലിഗ വിഭാഗത്തിൽപ്പെട്ട ഡി കെ ശിവകുമാറിന് മാത്രമല്ല, ലിംഗായത്ത് വിഭാഗത്തിൽ നിന്നും ഉപമുഖ്യമന്ത്രി വേണമെന്നും ആവശ്യമുണ്ട്. ഏറ്റവുമൊടുവിൽ ചേർന്ന കെപിസിസി യോഗത്തിൽ ഈ വിഷയം ചർച്ചയായിട്ടുണ്ട്. അന്തിമതീരുമാനം ഹൈക്കമാൻഡിന് വിടാനായിരുന്നു യോഗതീരുമാനം. ഇതിനിടെയാണ് ഒരു കോൺഗ്രസ് എംഎൽഎ ഡി കെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യമുന്നയിക്കുന്നത്.

Related Posts

‘അയോധ്യയിൽ 25 ലക്ഷം ദീപം തെളിയും, ഇന്ന് രണ്ട് ലോക റെക്കോർഡുകൾ‌ പിറക്കും’: ആചാര്യ സത്യേന്ദ്ര ദാസ്
  • October 30, 2024

രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വവേൽക്കാൻ അയോധ്യ ഒരുങ്ങിക്കഴിഞ്ഞെന്ന് രാമക്ഷജന്മഭൂമി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ദർശനം സു​ഗമമാക്കാനായി വേണ്ട നടപടികൾ കൈക്കൊണ്ടതായി അദ്ദേഹം ANIയോട് വ്യക്തമാക്കി. ഇത്തവണ 25 ലക്ഷം ദീപം തെളിക്കാനാണ് പദ്ധതിയിടുന്നത്. ​ഗിന്നസ് റെക്കോർഡിൽ ഇടം…

Continue reading
മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞു
  • October 30, 2024

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ. മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. ചൊവ്വാഴ്ച റിസർവ് ഏരിയയിൽ സ്ഥിരമായുള്ള പട്രോളിങ്ങിനിടെയാണ് രണ്ട് ആനകളെ ചെരിഞ്ഞ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാ​ഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!

കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാ​ഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!

സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ

സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ

കരളുറപ്പുണ്ടെങ്കിൽ വാ…, വല്യേട്ടൻ വീണ്ടും തീയറ്ററുകളിൽ; 4K ട്രെയ്‌ലർ പങ്കുവച്ച് മമ്മൂട്ടി

കരളുറപ്പുണ്ടെങ്കിൽ വാ…, വല്യേട്ടൻ വീണ്ടും തീയറ്ററുകളിൽ; 4K ട്രെയ്‌ലർ പങ്കുവച്ച് മമ്മൂട്ടി

സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം

ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ, 30കുട്ടികൾ ചികിത്സയിൽ

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ, 30കുട്ടികൾ ചികിത്സയിൽ